Header Ads

  • Breaking News

    വളാഞ്ചേരി പീഡനം: നാല് പെണ്‍കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് മലപ്പുറം ശിശുക്ഷേമ സമിതി



    മലപ്പുറം: വളാഞ്ചേരിയിൽ പിതാവിന്‍റെ പീഡനത്തിനിരയായ നാല് പെൺമക്കൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് മലപ്പുറം ശിശുക്ഷേമ സമിതി. ദരിദ്രകുടുംബത്തിലെ അംഗങ്ങളായ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായും ശിശുക്ഷേമ സമിതി അറിയിച്ചു.

    ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആവർത്തിക്കാതിരിക്കാൻ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പിതാവിന് ഉറപ്പാക്കേണ്ടതുണ്ടെന്നും സിഡബ്ല്യുസി ചെയർമാൻ ഷാജേഷ് ഭാസ്കർ പറഞ്ഞു. 

    പതിനേഴും പതിനഞ്ചും പതിമൂന്നും പത്തും വയസുള്ള  പെണ്‍കുട്ടികളെയാണ് 47 കാരനായ പ്രതി ബലാല്‍സംഗം ചെയ്തത്.

    No comments

    Post Top Ad

    Post Bottom Ad