നിലംപൊത്തി നിയമലംഘനം; ഹോളി ഫെയ്ത്ത് തകർന്ന് വീണത് ചരിത്രത്തിലേക്ക്
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കൽ തുടങ്ങി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ എച്ച് 2 എ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റാണ് നിലം പൊത്തിയത്. രാവിലെ എട്ട് മുതല്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. 11 മണിക്ക് ഫ്ലാറ്റുകൾ പൊളിക്കും എന്നറിയിച്ചിരുന്നെങ്കിലും അല്പം വൈകി 11.17 നാണ് ഫ്ലാറ്റ് നിലം പൊത്തിയത്.
നേരത്തെ പ്രഖ്യാപിച്ചത് പോലെ രാവിലെ പത്തരയ്ക്ക് തന്നെ ആദ്യ സൈറണ്‍ മുഴങ്ങിയിരുന്നു. 10.55ന് രണ്ടാം സൈറണ്‍ മുഴങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും അല്പം വൈകിയാണ് രണ്ടാമത്തെ സൈറൺ മുഴങ്ങിയത്. 11. നീണ്ട സൈറണ്‍. ഇതോടെയാണ് ഫ്‌ളാറ്റ് സമുച്ചയം തകര്‍ത്തത്. സ്‌ഫോടനത്തിന്റെ ഓരോ അലര്‍ട്ടുകളും സൈറണ് മുഴക്കിയാണ് പൊതുജനങ്ങളെ അറിയിച്ചിരുന്നത്.
നേവിയുടെ വ്യോമ പാത സുരക്ഷ ഉറപ്പാക്കൽ നടപടി നീണ്ടതിനാലാണ് ഫ്ലാറ്റ് പൊളിക്കൽ നടപടി വൈകിയത്. വ്യോമ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രദേശത്തുള്ള ഹെലികോപ്റ്റർ നിരീക്ഷണം പൂർത്തിയാക്കി നാവിക സേനയുടെ നിശ്ചിത ദൂരത്തേക്ക് മാറാനുള്ള സമയമാണ് നിശ്ചിത സമയത്തിൽ നിന്നും വൈകുന്നതിന് കാരണമായത്.
ഇതോടെ, 11.10 നാണ് രണ്ടാമത്തെ സൈറൺ മുഴങ്ങിയത്. ഇതോടെ ഗതാഗതം പൂർണമായി നിയന്ത്രിച്ചിരുന്നു. തുടർന്ന് 11.15 ന് ഫ്ലാറ്റ് തകർക്കുകയായിരിന്നു.
No comments
Post a Comment