പൂജ്യം ഡിഗ്രിയിലെത്തി മൂന്നാറിലെ താപനില
മൂന്നാര്‍: സീസണിലാദ്യമായി മൂന്നാറില്‍ ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തി. മൂന്നാര്‍ ടൗണ്‍, ലക്ഷ്മി, എല്ലപ്പെട്ടി, കന്നിമല എന്നിവിടങ്ങളിലാണ് താപനില പൂജ്യത്തിലെത്തിയത്. തണുപ്പ് ശക്തമായതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ വരവും വര്‍ധിച്ചു.
സെവന്‍മല, നല്ലതണ്ണി, സൈലന്റ്‌വാലി എന്നിവിടങ്ങളിൽ രണ്ടും, മാട്ടുപ്പട്ടി, കുണ്ടള എന്നിവിടങ്ങളില്‍ മൂന്നും ഡിഗ്രിയായിരുന്നു ശനിയാഴ്ചത്തെ താപനില.
താപനില വരുംദിവസങ്ങളില്‍ മൈനസിലെത്താനാണ് സാധ്യത. 2019-ല്‍ ജനുവരി ഒന്നുമുതല്‍ 11 വരെ തുടര്‍ച്ചയായി മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താപനില മൈനസ് നാലുവരെയെത്തിയിരുന്നു.
No comments
Post a Comment