പൗരത്വ നിയമത്തില്‍ സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്റ്റേ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദങ്ങള്‍ കേള്‍ക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
144 ഹര്‍ജികള്‍ക്കും മറുപടി നല്കാന് അവസരം നല്‍കണമെന്നും പൗരത്വ നിയമത്തിനെതിരെ സ്റ്റേ പാടില്ലെന്നും കേന്ദ്രം വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് സ്റ്റേ നല്‍കാനാകില്ലെന്ന് കോടതി ഉത്തരവില്‍ അറിയിച്ചത്.
ഹര്ജികളിന്മേല് വാദം തുടങ്ങിയപ്പോള്‍ തന്നെ പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ക്കായി ഹാജരായ കപില്‍ സിബല്‍ അടക്കമുള്ള അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സ്റ്റേ നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

No comments
Post a Comment