Header Ads

  • Breaking News

    ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനിടെ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായെങ്കില്‍ പരിഹരിക്കും;  മന്ത്രി എ സി മൊയ്‍തീന്‍



    തിരുവനന്തപുരം: മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനിടെ ഏതെങ്കിലും വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി എ സി മൊയ്‍തീന്‍. പരിസരവാസികളുടെ ആശങ്ക അകറ്റി, സുപ്രീംകോടതിയുടെ നിര്‍ദ്ദേശം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പടെയുള്ള സംഘത്തിന്‍റെ വിജയകരമായ പ്രവര്‍ത്തത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്.മാലിന്യം നീക്കം ചെയ്യുന്ന പരിപാടിയാണ് അടുത്തത്. അത് അടിയന്തമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അവസാനം പൊളിച്ച ഗോൾഡൻ കായലോരം ഫ്ലാറ്റും വിജയകരമായി പൊളിച്ചതിന് ശേഷമായിരുന്ന മന്ത്രിയുടെ പ്രതികരണം.

    ഹോളിഫെയ്ത്ത്, ആല്‍ഫാ സെറിന്‍, ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകളാണ് ഇന്നലെയും ഇന്നുമായി പൊളിച്ചത്.16 നിലകളുള്ള ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റാണ് അവസാനം നിലംപൊത്തിയത്. സ്ഫോടനത്തിലൂടെ തകര്‍ത്ത നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ  ചെറുതും പഴക്കം ഉള്ളതും പൊളിച്ച് മാറ്റാൻ ഏറ്റവും എളുപ്പമെന്ന് തോന്നിക്കുന്നതുമായ കെട്ടിടം തകര്‍ക്കൽ പക്ഷെ സാങ്കേതിതമായി ഏറെ ശ്രമകരമായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad