രാജൻ സക്കറിയയേക്കാളും ഡെറിക് അബ്രഹാമിനേക്കാളും മുകളിൽ നിൽക്കും ഷൈലോക്ക്;തുറന്ന് പറഞ്ഞ് നിർമാതാവ്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് വൻവിജയമായി തീർന്ന മാമാങ്കത്തിന് പിന്നാലെ എത്തുന്ന ഷൈലോക്ക്. ക്രിസ്മസ് റിലീസ് ആയി ആയിരുന്നു ഈ ചിത്രം ആദ്യം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിന്റെ റിലീസ് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. സെൻസറിംഗ് കഴിഞ്ഞ രണ്ടു മണിക്കൂർ പത്തു മിനിട്ടു ദൈർഖ്യമുള്ള ഈ മാസ്സ് ചിത്രം ജനുവരി 23 നു ആഗോള റിലീസായി എത്താനൊരുങ്ങുകയാണ്. മമ്മൂട്ടിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ കസബയും അതുപോലെ ഷാജി പാടൂർ ഒരുക്കിയ അബ്രഹാമിന്റെ സന്തതികളും നിർമ്മിച്ച ജോബി ജോർജ് ആണ് ശൈലോക്കും നിർമ്മിച്ചത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് മേൽപ്പറഞ്ഞ രണ്ടു ചിത്രങ്ങളെക്കാളും അതിൽ മമ്മൂട്ടി അവതരിപ്പിച്ച എസ് ഐ രാജൻ സക്കറിയ, എബ്രഹാം എന്നിവരേക്കാളും നൂറിരട്ടി മുകളിൽ നിൽക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ചിത്രം രചിച്ചിരിക്കുന്നത് നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ്. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. അജയ് വാസുദേവിന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഒരു വലിയ താര നിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്.ഡിസംബർ 20ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് അജയ് വാസുദേവ് സംവിധാനം നിർവഹിക്കുന്ന ഷൈലോക്ക്. എന്നാൽ മാമാങ്കത്തിന്റെ റിലീസ് തീയതിയിൽ മാറ്റം വന്നതോടെ ഷൈലോക്ക് നീട്ടുകയായിരുന്നു. ജനുവരി 23നാണ് ചിത്രമെത്തുക. ബിബിൻ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ഷൈലോക്ക് പക്കാ മാസ്സ് എന്റർടൈനറായിട്ടാണ് എത്തുന്നത്. തമിഴ് – മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴിൽ കുസേലൻ എന്നാണ് പേര്. തമിഴ് സീനിയർ താരം രാജ് കിരൺ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഗുഡ്വിൽ എന്റർടൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിൽ മീന, ബിബിൻ ജോർജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അർത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
www.ezhomelive.com
No comments
Post a Comment