സംസ്ഥാന വ്യാപകമായി എ.ഐ.എസ്.എഫ് ഇന്ന് പഠിപ്പ് മുടക്കും
തിരുവനന്തപുരം: എഐഎസ്എഫ് സംസ്ഥാന വ്യാപകമായി ഇന്ന് പഠിപ്പുമുടക്കും. രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന സംഘപരിവാര്‍ അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പഠിപ്പുമുടക്കെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
ഡല്‍ഹി ജെ.എന്‍.യുവില്‍ പുറത്ത് നിന്ന് ഉള്‍പ്പെടെയുള്ള എബിവിപി- ആര് എസ് എസ് സംഘം വിദ്യാര്‍ഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമാണെന്ന് എഐഎസ്എഫ് വ്യക്തമാക്കി
ليست هناك تعليقات
إرسال تعليق