Header Ads

  • Breaking News

    കേരളത്തിൽ പ്ലാസ്റ്റിക് നിരോധനം; നിയമം ലംഘിച്ചാല്‍ കടുത്ത പിഴ



    തിരുവനന്തപുരം ∙ ഇന്നു മുതല്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് കേരളത്തില്‍ നിരോധനം. ക്യാരിബാഗ് അടക്കം 11 ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്കാണ് വിലക്ക്. 500 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ളക്കുപ്പികളും നിരോധിച്ചു. എന്നാല്‍ ധാന്യങ്ങള്‍ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് നിരോധനമില്ല. നിരോധനമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിച്ചാലും വിറ്റാലും ആദ്യതവണ 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 25,000 രൂപയും തുടര്‍ന്നാല്‍ 50,000 രൂപയും പിഴയൊടുക്കേണ്ടി വരും. 

    വ്യാപാരികളുടെ പ്രതിഷേധമുയരുന്നുണ്ടെങ്കിലും നിരോധനത്തിനുള്ള തീയതി നീട്ടേണ്ടെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണു സർക്കാർ. അതേസമയം, നിരോധനം കാര്യക്ഷമമായി നടപ്പാക്കാനുള്ള നടപടികളൊന്നും സർക്കാർ തലത്തിൽ എടുത്തിട്ടില്ല. ജനുവരി 1 മുതൽ പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നവംബറിൽ ഇറക്കിയ ഉത്തരവിൽ ഭേദഗതികൾ വരുത്തി കഴിഞ്ഞ 17നു സർക്കാർ പുതിയ ഉത്തരവിറക്കിയിരുന്നു.

    ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനോ വ്യാപാരികളുടെ ആശങ്കകൾക്ക് മറുപടി നൽകാനോ സർക്കാർ തയാറായിട്ടില്ല. നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ചെയ്യേണ്ട പരിശോധന ഉൾപ്പെടെ നടപടികളെക്കുറിച്ച് വകുപ്പുകൾക്കു പ്രത്യേക നിർദേശവും നൽകിയിട്ടില്ല.
    500 മില്ലി ലീറ്ററിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾ മാത്രമേ നിരോധിച്ചിട്ടുള്ളൂ എന്നും ജ്യൂസ്,ലഘുപാനീയങ്ങളുടെ കുപ്പിക്കു നിരോധനമില്ലെന്നും പരിസ്ഥിതിവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ധാന്യങ്ങൾ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകളൊന്നും നിരോധിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.


     

    No comments

    Post Top Ad

    Post Bottom Ad