ആലപ്പുഴയില്‍ നൊബേല്‍ ജേതാവിനെ തടഞ്ഞുവച്ച സംഭവം; പോലീസ് കേസെടുത്തു
ആഴപ്പുഴ: ആലപ്പുഴയില്‍ നൊബേല്‍ ജേതാവിനെ സമരാനുകൂലികള്‍ തടഞ്ഞുവച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിന് കണ്ടാല്‍ അറിയാവുന്നവര്‍ക്ക് എതിരെയാണ് കേസെടുത്തത്.
രസതന്ത്ര നൊബേല്‍ ജേതാവ് മൈക്കല്‍ ലെവിറ്റിനെയും കുടുംബത്തെയുമാണ് ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ തടഞ്ഞുവച്ചത്. സംയുക്ത തൊഴിലാളി യൂണിയന് പണിമുടക്കിനിടെ ആര് ബ്ലോക്കില്‍ ഇന്ന് രാവിലെ 11നാണ് ബോട്ട് തടഞ്ഞത്. ഒന്നര മണിക്കൂറോളം ലെവിറ്റിനെ സമരക്കാര്‍ തടഞ്ഞുവച്ചു. പോലീസ് എത്തി യാണ് പിന്നീട് ലെവിറ്റിനെയും കുടുംബത്തെയും മോചിപ്പിച്ചത്.
അതേസമയം വിനോദസഞ്ചാര മേഖലയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. എല്ലാ യൂണിയനുകളുമായി ആലോചിച്ച്, സംയുക്തമായാണ് വിനോദസഞ്ചാര മേഖലയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയത്.
No comments
Post a Comment