Header Ads

  • Breaking News

    നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; ഗവർണറെ തടഞ്ഞു; സഭ ബഹിഷ്‌കരിച്ച് പ്രതിഷേധം



    തിരുവനന്തപുരം: നയപ്രഖ്യാപനം നടത്താൻ നിയമസഭയിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് പ്രതിപക്ഷം. ഗവർണർ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോഴായിരുന്നു. ഗവർണർക്കെതിരെ ഗോ ബാക് വിളികളും മുദ്രാവാക്യവും പ്രതിപക്ഷം നടത്തി. പ്രതിപക്ഷ അംഗങ്ങളെ നീക്കം  ചെയ്തതിനു ശേഷമാണ് ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗം തുടങ്ങാനായത്.

    സഭയുടെ നടുത്തളത്തിൽ ഇറങ്ങി വഴി തടഞ്ഞായിരുന്നു പ്രതിപക്ഷം പ്രതിഷേധം നടത്തിയത്. പിന്നീട്, സഭ വിട്ടിറങ്ങിയ പ്രതിപക്ഷം നിയമസഭയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശങ്ങൾ നീക്കിയാണ് ഗവർണർ നയം പ്രഖ്യാപിക്കുന്നത്. ഇതിനെതിരെയാണ് പ്രതിപക്ഷ പ്രതിഷേധം. നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്ക്കരിച്ചിരിക്കുകയാണ്. 
     

    No comments

    Post Top Ad

    Post Bottom Ad