Header Ads

  • Breaking News

    പോലീസ് സ്റ്റേഷനുകളില്‍ ഇനി ഷൂട്ടിംഗ് പാടില്ല!


    കേരളത്തിൽ ഇനി പോലീസ് സ്റ്റേഷനുകളിൽ യാതൊരു വിധ ഷൂട്ടിങ്ങും പാടില്ല എന്ന് പോലീസ്  മേധാവിയുടെ ഉത്തരവ്. സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു നല്‍കേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് ഡി.ജി.പി.യുടെ നിർദ്ദേശം പോലീസ് സ്റ്റേഷനുകൾക്ക് ലഭിച്ചു. അതീവ സുരക്ഷയുള്ള കേന്ദ്രങ്ങളിൽ ഷൂട്ടിംഗ് അനുവദിക്കാനാകില്ലെന്ന് സർക്കുലറിൽ പറയുന്നു.സിനിമ, സീരിയൽ, ഷോർട്ട് ഫിലിം, വീഡിയോ ബ്ലോഗിംഗ് തുടങ്ങിയവയുടെ ചിത്രീകരണത്തിന് പോലീസ് സ്‌റ്റേഷനോ പരിസരമോ വിട്ടുകൊടുക്കരുതെന്ന നിർദ്ദേശമാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ലഭിച്ചത്. 
    എഡിജിപിമാര്‍ മുതല്‍ ജില്ലാ പോലീസ് മേധാവിമാര്‍ വരെയുള്ളവരെ ഇക്കാര്യം അറിയിച്ചു. കഴിഞ്ഞ മാസം അവസാനം കണ്ണൂരിലെ പരിയാരം മെഡിക്കല്‍കോളേജ് പോലീസ് സ്റ്റേഷനില്‍ ഷൂട്ടിങ്ങിന് അനുവാദം നല്‍കിയത് പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു. ഷൂട്ടിങ് സാമഗ്രികളും വാഹനങ്ങളുംകൊണ്ട് സ്റ്റേഷന്‍പരിസരം നിറഞ്ഞതോടെ പരാതികളുമായി എത്തിയവര്‍ക്കടക്കം സ്റ്റേഷനില്‍ പ്രവേശിക്കുന്നതുപോലും ബുദ്ധിമുട്ടായി. ഇതിനിടെ പോലീസുകാര്‍ ചലച്ചിത്ര താരങ്ങളോടൊത്ത് ചിത്രമെടുക്കുന്ന തിരക്കിലുമായി. പരാതികളുമായി എത്തിയ ചിലരെ സിനിമാപ്രവര്‍ത്തകര്‍ തടഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. 
    പിന്നീട് സിഐ ഇടപെട്ടാണ് പരിഹരിച്ചത്. ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം.സിനിമാരംഗത്തെ ലഹരി ഉപയോഗം സംബന്ധിച്ച വിവാദം ഉയർന്നപ്പോൾ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ റെയ്ഡ് നടത്തണമെന്ന ആവശ്യം പല കോണുകളിൽ നിന്നുയർന്നെങ്കിലും കാര്യമായ പരിശോധനകൾ നടന്നിരുന്നില്ല. ഈ  ആരോപണം  ശ്കതമായി  നിൽക്കവെയാണ് ഇങ്ങനെയൊരു ഉത്തരവ്.

    No comments

    Post Top Ad

    Post Bottom Ad