Header Ads

  • Breaking News

    തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന മുത്തൂറ്റ് എംഡിയെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്;  ആനത്തലവട്ടം ആനന്ദന്‍



    കൊച്ചി: തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന മുത്തൂറ്റ് എംഡിയെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍. സമരം ചെയ്യുന്ന തൊഴിലാളികളെ പിരിച്ചു വിട്ട് കേരളത്തില്‍ ബിസിനസ് നടത്താമെന്ന് മുത്തൂറ്റ് മാനേജ്മെന്‍റ് കരുതണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മുത്തൂറ്റ് ആസ്ഥാനത്തേക്ക് സംയുക്ത ട്രേഡ് യൂണിയന്‍റെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനത്തലവട്ടം ആനന്ദന്‍.

    മുത്തൂറ്റ് ഫൈനാൻസിൽ ലേബർ കമ്മീഷണർ ഇടപെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയും പരാജയപ്പെട്ടത്തോടെ സിഐടിയുവിന്‍റെ നേതൃത്വത്തിലുള്ള സമരം തുടരുകയാണ്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്ന് മുത്തൂറ്റ് മാനേജ്മെന്‍റ് ഉറച്ച നിലപാടെടുത്തതോടെ, സമരം ശക്തമായി തുടരുമെന്ന് സിഐടിയുവും വ്യക്തമാക്കുകയായിരുന്നു. സമവായശ്രമം അവസാനിപ്പിക്കില്ലെന്നും ഈ മാസം ഇരുപതാം തീയതി വീണ്ടും ചർച്ച നടത്തുമെന്നും തൊഴിൽ വകുപ്പ് അറിയിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad