തളിപ്പറമ്പിൽ ഗാന്ധിപ്രതിമയ്ക്ക് നേരേ ആക്രമണം
തളിപ്പറമ്പ :
തളിപ്പറമ്പിൽ കോണ്‍ഗ്രസ് മന്ദിരത്തിന്റെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധിപ്രതിമയ്ക്ക് നേരെ ആക്രമണം നടത്തിയതായി പരാതി . പ്രതിമയില്‍ ചാര്‍ത്തിയിരുന്ന രണ്ട് മാലകള്‍ പൊട്ടിച്ചെടുത്ത് താഴെ എറിഞ്ഞ നിലയിലാണ്.
രാവിലെ ഗാന്ധിജി രക്തസാക്ഷിത്വ അനുസ്മരണ പരിപാടികള്‍ക്കായി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും എത്തിയപ്പോഴാണ് രണ്ട് മാലകളും പൊട്ടിച്ചെടുത്ത് പ്രതിമയുടെ ചുവട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് പുതിയ മാല ഗാന്ധി പ്രതിമയില്‍ ചാര്‍ത്തിയാണ് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ അനുസ്മരണ പരിപാടികള്‍ നടത്തിയത്.
No comments
Post a Comment