Header Ads

  • Breaking News

    കിരീടം നേടി തിരിച്ച് വരവ് ഗംഭീരമാക്കി സാനിയ മിർസ

    ഹൊബാര്‍ട്ട്​: ഒരിടവേളയ്ക്ക് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ സാനിയ മിർസയുടെ തുടക്കം കിരീടം നേടി ഗംഭീരം. ഹോബര്‍ട്ട്​ ഇന്‍റര്‍നാഷണല്‍ ടൂര്‍ണമെന്റിന്റെ ഡബിള്‍സ്​ ഫൈനലില്‍ സാനിയ മിര്‍സ-നദിയ കിച്നോക്ക്​ സഖ്യം കിരീടം നേടി. 6-4, 6-4 എന്ന സ്​കോറിനാണ്​ സാനിയയും ഉക്രൈന്‍ താരവും തമ്മിലുള്ള സഖ്യം കിരീടം നേടിയത്​.

    ചൈ​ന​യു​ടെ ര​ണ്ടാം സീ​ഡ്​ താ​ര​ങ്ങ​ളാ​യ ഷു​വാ​യ്​ പെ​ങ്​-​ഷു​വാ​യ്​ സാ​ങ് ജോ​ഡി​യെയാ​ണ്​ ക​ലാ​ശ​ക്ക​ളി​യി​ല്‍ സാനിയ സഖ്യം തകര്‍ത്ത്​ വിട്ടത്​. സെ​മി​യി​ല്‍ സ്​​ലൊ​വീ​നി​യ​ന്‍-​ചെ​ക്ക്​ ജോ​ഡി​യാ​യ ട​മാ​ര സി​ദാ​ന്‍​സെ​കി​നെ​യും മ​രി​യ ബൗ​സ്​​കോ​വ​യെ​യും നേ​രി​ട്ടു​ള്ള സെറ്റു​ക​ള്‍​ക്ക്​ തോ​ല്‍​പി​ച്ചാ​യിരുന്നു സാനിയ-കിച്​നോക്ക്​ സഖ്യത്തിന്റെ  മു​ന്നേ​റ്റം.

    അമ്മയായതിന്​ ശേഷം ടെന്നീസ്​ കോര്‍ട്ടില്‍ നിന്ന്​ സാനിയ മിര്‍സ വിട്ടു നില്‍ക്കുകയായിരുന്നു. 2017ലാണ്​ അവര്‍ അവസാന മല്‍സരം കളിച്ചത്​. ഒന്നര വർഷത്തോളം നീണ്ടു നിന്ന ഇടവേളയ്ക്ക് ശേഷമാണ് അവർ തിരിച്ചെത്തിയത്. കിരീടം നേടിയുള്ള തിരിച്ചു വരവ് അവർ അവിസ്‌മരണീയമാക്കി.



    No comments

    Post Top Ad

    Post Bottom Ad