കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിലെ ഭൗതീക സാഹചര്യം മെച്ചപ്പെടുത്തുക – കേരള എൻ ജി ഒ യൂണിയൻ
കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിൽ പൊതു ശൗചാലയം ഏർപ്പെടുത്തണമെന്നും ജീവനക്കാരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്നും കണ്ണൂർ സൗത്ത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. എൻ ജി ഒ യൂണിയൻ ബിൽഡിംഗിലെ ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി വി കെ ഷീജ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് കെ അജയകുമാർ അധ്യക്ഷനായിരുന്നു. ഏരിയാ സെക്രട്ടറി ഗോപാൽ കയ്യൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഉമ്മുകുൽസു എ ബി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രതീഷ് ബാബു, ഷൈജു എം , സുധീഷ് കുമാർ, നിഷാന്ത്, രാധിക, ഷാജു കെ, ലിജി ടി, അലി പി പി, പ്രേമ കെ കെ , സുശീലൻ കെ , സുജിത്ത് സി, നാരായണൻ പി, ജിതിൻ ടി, ഷീജാ കാക്കാമണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഭാരവാഹികളായി കെ അജയകുമാർ – (പ്രസിഡണ്ട്) രാജീവൻ കെ, ഷീബ ഇ – (വൈസ് പ്രസിഡണ്ട്മാർ) ഗോപാൽ കയ്യൂർ – (സെക്രട്ടറി) ശിവപ്രകാശ് സി, ഷാജി പി വി – (ജോയിന്റ് സെക്രട്ടറിമാർ ),അഖില ടി കെ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
No comments
Post a Comment