Header Ads

  • Breaking News

    ഇന്റലിജൻസ് വകുപ്പിൽ നടക്കുന്നത് ഞെട്ടിക്കുന്ന അഴിമതിക്കഥകൾ; രഹസ്യ വിവരങ്ങൾ ചോരുന്നു



    തിരുവനതപുരം: പട്ടത്തുള്ള എഡിജിപി ഇന്റലിജൻസ് ഓഫീസിൽ നടക്കുന്നത് ഞെട്ടിക്കുന്ന അഴിമതിയെന്ന ആരോപണവുമായി ഇന്റലിജൻസ് ഓഫീസിലെ തന്നെ ഒരു കൂട്ടം ജീവനക്കാർ. സീനിയർ സൂപ്രണ്ട് ബൈജു മാത്യു, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പ്രേമലത, സലിം, സന്തോഷ്, എന്നിവർക്കെതിരെയാണ് കടുത്ത ആരോപണങ്ങളുമായി വകുപ്പിലെ തന്നെ സഹപ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.

    സംസ്ഥാനത്തെ പ്രമാദമായ പല കേസുകളുടെയും ഫയലുകൾ ഇവർ ഓഫീസിൽ നിന്നും മാറ്റിയിട്ടുണ്ട്. ഐ എസ് ആർ ഓ ചാരക്കേസുകമായി ബന്ധപ്പെട്ട് നമ്പി നാരയനുമായി ബന്ധപ്പെട്ട ഫയലുകൾ ഉൾപ്പെടെ ഇവിടെ നിന്ന് അപ്രത്യക്ഷമായതായാണ് വിവരം. ഈ ഫയൽ നഷ്ടമായതിന്റെ പേരിൽ ബൈജു മാത്യുവിനും സന്തോഷിനും നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിൽ പിന്നീട് തുടർ നടപടികൾ ഉണ്ടായില്ല. 

    സീനിയർ സൂപ്രണ്ട് ബൈജു മാത്യുവിന് നേരെയാണ് കൂടുതൽ ആരോപണങ്ങൾ ഉള്ളത്. ഇയാളുടെ ഭരണമാണ് ഓഫിസിൽ നടക്കുന്നത്. എതിർക്കുന്നവർക്ക് നേരെ സ്ഥലം മാറ്റുമെന്ന ഭീഷണി മുഴക്കി അടക്കി നിർത്തുകയാണ്. പരാതി പറയാൻ വരുന്നവർ പോലും മടിക്കുന്നത് ഈ ഭീഷണികൾ കൊണ്ടാണ്. ഇയാളുടെ ഇഷ്ടക്കാർക്ക് ആനുകൂല്യവും മറ്റു വിട്ടു വീഴ്ചകളും ചെയ്‌ത്‌ നൽകുമ്പോൾ തന്നെ മറ്റുള്ളവരോട് ക്രൂരമായി പെരുമാറുകയാണ്. 

    എഡിജിപി നൽകുന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ എല്ലാം ബൈജു ഹാർഡ് കോപ്പി എടുത്ത് കയ്യിൽ സൂക്ഷിക്കുന്നുണ്ട്. ഇത് മറ്റാർക്കോ ചോർത്തി നൽകാനാണെന്ന ആരോപണവും ഉണ്ട്. ഏഴ് മൊബൈൽ കണക്ഷനുകൾ ഉള്ള ഇയാളുടെ വരവിൽ കവിഞ്ഞ സ്വത്തിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നു. 

    ഇയാളെ കൂടാതെ ജീവനക്കാരി പ്രേമലതക്കെതിരെയും വ്യാപക പരാതി ഉണ്ട്. ഇവർ കഴക്കൂട്ടത്തെ ഒരു ഹോട്ടലിൽ സ്ഥിരമായി വന്ന് പോകാറുണ്ടെന്നും അടിക്കടി ബംഗളുരു സന്ദർശിക്കാറുമുണ്ട്. ഇവരുടെ മൊബൈൽ പരിശോധിച്ചാൽ നിരവധി അഴിമതി കഥകൾ പുറത്ത് വരും. ഇവരുൾപ്പെടെയുള്ളവരുടെ ആർഭാട ജീവിതവും പുറത്ത് കൊണ്ട് വരേണ്ടതുണ്ട്. റിട്ടയേർഡ് അഡ്മിൻ. അസിസ്റ്റന്റ് ശശിയേയും ഉൾപ്പെടുത്തി അന്വേഷണങ്ങൾ നടത്തിയാൽ കൂടുതൽ അഴിമതി കഥകൾ പുറത്തായേക്കും.

    അതേസമയം, എഡിജിപി ഇന്റലിജൻസ് ഓഫീസിൽ നടക്കുന്ന അനാശ്യാസ പ്രവർത്തനങ്ങളും പുറത്ത് വരുന്നുണ്ട്. പലകുടുംബങ്ങളും ഇതിന്റെ പേരിൽ ശിഥിലമായതായും ആരോപണങ്ങൾ ഉണ്ട്. ഇവയ്ക്ക് പിന്നിലും ഇതേ ആളുകൾ തന്നെയാണെന്നാണ് വിവരം.

    No comments

    Post Top Ad

    Post Bottom Ad