എല്ലാം കൃത്യം; അഞ്ച് സെക്കന്റിൽ ജെയ്ന്‍ കോറല്‍കോവും നിലംപൊത്തി
കൊച്ചി: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ചതിനെ തുടർന്ന് സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ച ഫ്ലാറ്റുകളിൽ മൂന്നാമത്തെ സമുച്ചയവും പൊളിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെ ജെയിൻ കോറൽ കോവ് ഫ്‌ളാറ്റാണ് പൊളിച്ചത്. 17 നിലകളായിരുന്നു കെട്ടിടത്തിന് ഉണ്ടായിരുന്നത്.
സ്ഫോടനം നടക്കുന്നതിന് മുന്നോടിയായുള്ള ആദ്യ സൈറണ്‍ 10 .30 ന് മുൻപ് നിശ്ചയിച്ച പോലെ മുഴങ്ങി. 10.55 ന് രണ്ടാം സൈറണും, 11ന് മൂന്നാത്തെ സൈറണും തുടര്‍ന്ന് ജെയ്ന്‍ കോറല്‍കോവ് ഫ്ലാറ്റില്‍ സ്ഫോടനം നടത്തുകയായിരുന്നു. 122 അപ്പാര്‍ട്ട്‌മെന്റുകള്ലാണ് ജെയന്‍ കോറല്‍ കോവിലുള്ളത്. എക്‌സ്‌പ്ലോസീവ് വിഭാഗം ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഫ്ലാറ്റില്‍ പരിശോധന നടത്തിയ ശേഷമാണ് പൊളിച്ചത്. മേല്‍നോട്ടങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ കണ്ട്രോള്‍ റൂമിലെത്തിയിരുന്നു.
400 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ജെയ്ന്‍ കോറല്‍ കോവ് പൊളിച്ചത്. ഫ്ലാറ്റിന്റെ അവശിഷ്ടങ്ങള്‍ കായലില്‍ പതിക്കാതെയാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം
No comments
Post a Comment