പെരുമ്പടവില്‍ ഇതര സംസ്ഥാന തൊഴിലാളികളെ താമസസ്ഥലത്ത് കയറി കൊള്ളയടിച്ച എട്ടുപേര്‍ പിടിയിൽ
തളിപ്പറമ്പ് :
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി അക്രമവും കൊള്ളയും നടത്തിയ സംഭവത്തില്‍ എട്ടുപേരെ പെരിങ്ങോം പോലീസ് അറസ്റ്റു ചെയ്തു.
കരിപ്പാല്‍ ചാത്തമംഗലത്തെ മാണിക്കോത്ത് പട്ടുവക്കര സ്വരാജ് (24), വെള്ളക്കാട്ടെ ചീയഞ്ചേരി വാഴവളപ്പില്‍ അജേഷ് (32), പെരുമ്പടവ് തയ്യില്‍ ഹൗസില്‍ ടി.ജെ ജിജോ (34), അടുക്കം വാറ്റുപാറയില്‍ സജോ (29), വെള്ളോറ ചെക്കന്റകത്ത് ഷുഹൈബ് (25), അടുക്കത്തെ വേങ്ങയില്‍ കുപ്പാടകത്ത് ഷിബു (38), പാറത്തോട്ടത്തില്‍ മനോജ് (40), വെള്ളോറയിലെ ദീപക് ലോറന്‍സ് (20) എന്നിവരെയാണ് പെരിങ്ങോം എസ്.ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ശനിയാഴ്ച അര്‍ധ രാത്രിയോടെ പെരുമ്പടവ് കരിപ്പാല്‍ റോഡിലെ കപ്പൂര് ബിനോയിയുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്സില്‍ താമസിക്കുന്ന അഞ്ച് ഇതര സംസ്ഥാന തൊഴിലാളിക്കു നേരെയാണ് അക്രമം നടന്നത്. അക്രമത്തില്‍ ആസാം സ്വദേശി രഞ്ജന്‍ അലി (30) ക്ക് പരിക്കേറ്റു. ക്വാര്‍ട്ടേഴ്സില്‍ നിന്നും 54,000 രൂപയും തിരിച്ചറിയല്‍ കാര്‍ഡും അക്രമികള്‍ കവര്‍ന്നതായി പരാതിയുണ്ട്.
സംഭവമറിഞ്ഞ നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. അറസ്റ്റിലാവരെ കോടതി റിമാന്‍ഡ് ചെയ്തു.
പെരുമ്പടവ് മേഖലയില്‍ വ്യാജ മദ്യവില്‍പ്പനയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കുന്നവരാണ് ഇവരെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി തവണ അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
No comments
Post a Comment