പൊലീസ് ക്രൈം ഡേറ്റാ ബേസില്‍ ഇടപെടാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി ഇല്ല; ഡിജിപി
കോഴിക്കോട്: പൊലീസ് ക്രൈം ഡേറ്റാ ബേസില്‍ ഇടപെടാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഡിജിപി. ഈക്കാര്യം വ്യക്തമാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവിന്റെ പകര്‍പ്പ് ഹൈക്കോടതിയില്‍ ഹാജരാക്കി. പാസ്പോര്‍ട്ട് പരിശോധനയ്ക്കുള്ള സോഫ്റ്റ്െവയര്‍ തയ്യാറാക്കാനാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് കീഴിലുള്ള സോഫ്റ്റ് വെയര്‍ വിങ്ങിനെ ചുമതലപ്പെടുത്തിയത്. കൊച്ചി അഡീഷണല്‍ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പുതിയ ആപ്ലിക്കേഷനിലുള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ തയ്യാറാക്കി നല്‍കിയത്. സോഫ്റ്റ് വെയര്‍ പരിശോധിക്കുന്നതിന് ക്രൈം ശൃംഖലയ്ക്ക് സമാനമായ ഒരു സാഹചര്യം ഊരാളുങ്കലിന് സൃഷ്ടിച്ചു നല്‍കുകയാണ് ചെയ്തത് . അതല്ലാതെ ക്രൈം ശൃംഖലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടില്ല .
മുമ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തതകുറവുള്ളതിനാലാണ് കാര്യങ്ങള്‍ വിശദമാക്കി പുതിയ ഉത്തരവിട്ടതെന്നും ഡിജിപി വ്യക്തമാക്കി . പൊലീസ് ക്രൈം ശൃംഖലയില്‍ പ്രവേശിക്കാന്‍ പുറത്തു നിന്ന് ആര്‍ക്കും അധികാരമില്ല അതിന് ചുമതലപ്പെടുത്തിയവര്‍ക്ക് മാത്രമേ ക്രൈം റെക്കോര്‍ഡ്സ് പരിശോധിക്കാനാകൂ എന്നും പുതിയ ഉത്തരവ് വ്യക്തമാക്കുന്നു.
No comments
Post a Comment