കേരള ക്ലെയ്‌സ് ആന്റ് സിറാമിക്‌സ് പ്രോഡക്‌ട്‌സ് ലിമിറ്റഡില്‍ വിവിധ ഒഴിവുകള്‍
കണ്ണൂര്‍:
സംസ്ഥാന വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തില്‍ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയ്‌സ് ആന്റ് സിറാമിക് പ്രോഡക്‌ട്‌സ് ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
മെക്കാനിക്കല്‍ എന്‍ജിനീയര്‍, പേഴ്‌സണല്‍ മാനേജര്‍, ഫിനാന്‍സ് മാനേജര്‍ എന്നീ തസ്തികകളില്‍ ഓരോ ഒഴിവുകളാണുളളത്.
മെക്കാനിക്കല്‍ എന്‍ജിനീയര്‍:
യോഗ്യത : മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിഗ്രിയും ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ എര്‍ത്ത് മൂവിംഗ്/കയര്‍ ഡിഫൈബറിംഗ്/കോക്കനട്ട് പ്രോസസിംഗ് ഉപകരണങ്ങള്‍ പരിപാലനം ചെയ്തതിലുളള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും.

പേഴ്‌സണല്‍ മാനേജര്‍:
യോഗ്യത : എല്‍.എല്‍.ബി വിത്ത് ലേബര്‍ ലോ/എം.എസ്.ഡബ്‌ളു/എം.ബി.എ(എച്ച്.ആര്‍) യോഗ്യതയും ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ പേഴ്‌സണല്‍/അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും .

ശമ്ബള സ്‌കെയില്‍ 14620-25280 (ശമ്ബള പരിഷ്‌കരണത്തിന് മുമ്ബ്).
ഫിനാന്‍സ് മാനേജര്‍: (കരാര്‍ നിയമനം)
യോഗ്യത :അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും സംസ്ഥാന/കേന്ദ്ര പൊതുമേഖലാ സ്ഥാനത്തില്‍ അക്കൗണ്ടുകളും ഓഡിറ്റും കൈകാര്യം ചെയ്യുന്നതിലുളള 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും
ജി.എസ്.ടി, ആദായ നികുതി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുളള പ്രാവീണ്യം. കമ്ബനി ആക്‌ട്, അക്കൗണ്ടിംഗ് മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുളള കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങള്‍, ചട്ടങ്ങള്‍ എന്നിവയെക്കുറിച്ചുളള സമഗ്രമായ അറിവ്, കമ്ബ്യൂട്ടറിലുളള പ്രവൃത്തി പരിജ്ഞാനം എന്നിവ വേണം.
പ്രായം 56നും 65നും ഇടയില്‍.
ഏകീകൃത ശമ്ബളം 35,000 രൂപ.
പ്രായം: 2019 ഡിസംബര്‍ ഒന്നിന് 40 വയസ്സ് അധികരിക്കരുത്.
എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗത്തിലുളളവര്‍ക്ക് വയസ്സിളവ് ലഭിക്കും. നിരസിക്കുവാനുളള അധികാരം മാനേജ്‌മെന്റില്‍ നിക്ഷിപ്തമായിരിക്കും.
അപേക്ഷകര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ജനുവരി 20നകം ലഭ്യമാക്കണം.
വിലാസം: മാനേജിങ് ഡയറക്ടര്‍, കേരള ക്ലെയ്‌സ് ആന്റ് സിറാമിക് പ്രോഡക്‌ട്‌സ് ലിമിറ്റഡ്, ക്ലെ ഹൗസ്, പാപ്പിനിശ്ശേരി, പി.ഒ, 670561, കണ്ണൂര്‍
No comments
Post a Comment