Header Ads

  • Breaking News

    സര്‍ക്കാരുമായുള്ള തര്‍ക്കം വ്യക്തിപരമല്ല,സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്നത് ചട്ടം; ഗവർണർ



    തിരുവനന്തപുരം: സര്‍ക്കാരുമായുള്ള തര്‍ക്കം വ്യക്തിപരമല്ലെന്ന് ഗവര്‍ണര്‍. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്നത് ചട്ടമാണ്. പൗരത്വഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്നും ഗവർണർ ആവർത്തിച്ചു. 

    പൗരത്വഭേദഗതി നിയമത്തെ ചോദ്യം ചെയ്തു സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറി ടോം ജോസിനോടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയത്. ഗവര്‍ണര്‍ക്കെതിരെ കടന്നാക്രമണം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും പ്രശ്നങ്ങള്‍ ഗവര്‍ണര്‍ സങ്കീര്‍ണമാക്കരുതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പ്രതികരിച്ചു. നിയമസഭയെയും സര്‍ക്കാരിനെയും അവഹേളിക്കാനുളള അധികാര സ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മിപ്പിച്ചു.

    പൗരത്വഭേഗഗതി നിയമനത്തിനെതിരെ ഗവര്‍ണറുടെ അനുമതി ഇല്ലാതെ സുപ്രീംകോടതിയ സമീപിച്ചതിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിലിക്കുന്നത്. ഭരണഘടപ്രകാരം ഗവര്‍ണര്‍ ആണ് സംസ്ഥാനത്തിന്റെ തലവന്‍, അതിനാല്‍ അനുമതി ഇല്ലാതെ നിയമപോരാട്ടത്തിനിറങ്ങിയതിന്റെ കാരണമാണ് ചീഫ് സെക്രട്ടറിയില്‍ നിന്ന് ഗവര്‍ണര്‍ തേടുന്നത്.  ഗവര്‍ണറുടെ സമീപനത്തിലുള്ള അതൃപ്തി മന്ത്രി ഇ.പി.ജയരാജന്‍ പരസ്യമാക്കി.

    നാളെ ചേരുന്ന മന്ത്രസഭാ യോഗത്തില്‍ ഗവര്‍ണറുടെ കത്ത് വന്നേക്കും. അഡ്വക്കേറ്റ് ജനറലിനോട് ആലോചിച്ചാവും സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കുക. ഭരണഘടന അനുസരിച്ച് സര്‍ക്കാരിന് കോടതിയെ സമീപിക്കാം എന്നാണ് സര്‍ക്കാര്‍ നിലപാട്. ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗവം നടത്താനിരിക്കെ നിലവിലെ സാഹചര്യത്തില്‍  സര്‍ക്കാരിന് ആശയങ്കയുണ്ട്. എന്നാലും രാഷ്ട്രീയമായ ആക്രമണം തുടരാനാണ് സി.പി.എം തീരുമാനം ഗവര്‍ണര്‍  കേന്ദ്രസര്‍ക്കാരിന്റെ  പ്രീതിക്കുേവണ്ടി  അനുചിത അഭിപ്രായപ്രകടനങ്ങളും ഇടപെടലുകളും നടത്തുകയാണെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

    No comments

    Post Top Ad

    Post Bottom Ad