Header Ads

  • Breaking News

    കണ്ണൂരിൽ മാവോയിസ്റ്റ് സായുധ പ്രകടനം



    കണ്ണൂര്‍: കൊട്ടിയൂര്‍-അമ്പായത്തോട് ടൗണില്‍ മാവോവാദി സംഘം തോക്കേന്തി പ്രകടനം നടത്തി. മൂന്നു പേരുടെ കൈകളില്‍ തോക്കുകള്‍ ഉണ്ടായിരുന്നു. സംഘത്തില്‍ ഒരാള്‍സ്ത്രീയാണ്. ടൗണിലെത്തിയ സംഘം വിവിധ ഇടങ്ങളിൽ പോസ്റ്ററുകൾ പതിച്ചു. 

    രാവിലെ ആറ് മണിയോടെ നാലംഗ മാവോവാദി സംഘം സായുധ പ്രകടനം നടത്തുകയും ലഘുലേഖകള്‍ വിതരണം നടത്തി.

    അട്ടപ്പാടിയിലെ രക്തക്കറക്ക് പകരം വീട്ടുക, ജനുവരി 31ലെ പണിമുടക്ക് വിജയിപ്പിക്കുക, തിരിച്ചടിക്കാന്‍ സായുധരാകുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററ്റുകളാണ് വിവിധയിടങ്ങളില്‍ പതിച്ചത്.

    ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കാന്‍ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോദി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നു.

    കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലെ വഴിയിലൂടെയാണ് മാവോവാദി സംഘം ടൗണിലെത്തിയത്. കൊട്ടിയൂര്‍ വനത്തിലൂടെ സംഘം തിരികെ പോകുകയും ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad