ബിരുദധാരികള്‍ക്ക് എസ്ബിഐയില്‍ ജൂനിയര്‍ അസോസിയേറ്റാകാം..
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOYEL5FGYDucWz1VxRsViUOrde6b0ba5cbV2xsZ76gAsb_gKrMFMdoxEHqcjpmqMNNRmzkgaxqSU8LiBkUiVl69GVIYcj-Jkki3InhiscU757DY6QgYohEAtE9xWR89rk8jj4aDCD3Gz18/s1600/1578472198880703-0.png
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ക്ലറിക്കല്‍ കേഡറില്‍ പെടുന്ന തസ്തികയാണിത്.
വിവിധ സംസ്ഥാനങ്ങളിലായി 8000 ഒഴിവുകളാണുള്ളത്. സംവരണവിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കുമായി മാറ്റിവെച്ച 224 ബാക്ക്ലോഗ് ഒഴിവുകളും ഇതോടൊന്നിച്ച് നികത്തും. കേരള സര്‍ക്കിളില്‍ 400 ഒഴിവുകളുണ്ട്.
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യയോഗ്യത. ഡിഗ്രി അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം: 2020 ജനുവരി ഒന്നിന് 20-നും 28-നും മധ്യേ. 02-01-1992-നും 01-01-2000-നും ഇടയ്ക്ക് ജനിച്ചവര്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) മാത്രം അപേക്ഷിച്ചാല്‍ മതി.
എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക്് പത്തും വര്‍ഷം പ്രായഇളവ് ലഭിക്കും. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരവും വിധവകള്‍, വിവാഹമോചനം നടത്തി പുനര്‍വിവാഹിതരാകാത്ത സ്ത്രീകള്‍ എന്നിവര്‍ക്ക് ഒമ്ബത് വര്‍ഷവും പ്രായ ഇളവുണ്ട്.
പരീക്ഷ
പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായിരിക്കും എഴുത്തുപരീക്ഷ. 2020 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിരിക്കും പ്രാഥമിക പരീക്ഷ. അതില്‍ വിജയിക്കുന്നവര്‍ക്കുള്ള മെയിന്‍ പരീക്ഷ ഏപ്രില്‍ 19-ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://bank.sbi/careers , www.sbi.co.in/careers എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.അവസാന തീയതി: ജനുവരി 26.
No comments
Post a Comment