Header Ads

  • Breaking News

    പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് നിരോധനം: കാരണം ഗുണനിലവാരമില്ലാത്തത്, നിരോധിച്ച മരുന്നുകളുടെ പട്ടിക ഇങ്ങനെ



    കേരളത്തില്‍ വ്യാപകമായി വിറ്റഴിച്ചിരുന്ന ഗുണനിലവാരമില്ലാത്ത നിരവധി മരുന്നുകള്‍ നിരോധിച്ചു. സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള മരുന്നായ പാരസെറ്റമോള്‍ ഉള്‍പ്പെടെ പതിനാറോളം മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ഡ്രഗ്സ് ടെസ്റ്റിംഗ്‌ ലബോറട്ടറിയിലും എറണാകുളത്തെ റീജ്യണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും നടന്ന പരീക്ഷണങ്ങളില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളാണിവ.
    ഈ മരുന്നുകളുടെ വില്‍പ്പനയും വിതരണവും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിരോധിച്ചിരിക്കുകയാണ്. നിരോധിത മരുന്നുകളുടെ പട്ടികയിലുള്ള മരുന്നുകള്‍ കയ്യിലുള്ളവര്‍ അത് വിതരണം ചെയ്തവരുടെ അടുത്തേക്ക് തന്നെ തിരിച്ച്‌ അയക്കേണ്ടതാണെന്നും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.
    ഈ ബാച്ചുകളിലുള്ള സ്റ്റോക്ക് തിരിച്ചയച്ച ശേഷം ഇതിന്റെ പൂര്‍ണമായ വിശദാംശങ്ങള്‍ അതാത് ജില്ലകളിലുള്ള ഡ്രഗ്സ് കണ്ട്രോള്‍ ഓഫീസിനെ അറിയിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

    നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടിക ചുവടെ:

    • New ZAMyclox LB Capsules
    • Paracetamol Tabs IP 500 mg
    • Pantoprazole Gastro Resistant Tabs IP 40 mg
    • Toyomol (Paracetamol Tabs IP 650 mg)
    • OFLOWIN 100 mg ( Ofloxacin Suspension 60 ml)
    • Clopidogrel Tablets IP (LAVIX-75)
    • Clopidogrel Tablets IP (LAVIX-75)
    • TELPIC-40 Telmisartan Tablets IP
    • Ayufen-650 Tablets
    • Paracetamol Tabs IP 500 mg
    • Diacerein Capsules IP 50mg
    • Sepdase Forte (Serratiopeptidase Tablets IP)
    • Meloxicam Tablets B.P (Meloflam-15)
    • Serim-D Tablets (Diclofenac Potassium and Serratiopeptidase Tablets)
    • INDODEW-25mg (Indomethacin Capsules IP 25 mg)
    • Paracetamol Tablets IP 500 mg

    No comments

    Post Top Ad

    Post Bottom Ad