അഴീക്കലില്‍ കടലില്‍ ആണ്ട് പോയ കപ്പലിനെ നീക്കാനെത്തിയ ബോട്ട് കടലില്‍ തീ പിടിച്ചു
അഴീക്കലില്‍ പൊളിക്കാനായി കൊണ്ടുപോകുന്നതിനിടെ കടലില്‍ ആണ്ട് പോയ കപ്പലിനെ നീക്കാനെത്തിയ ബോട്ട് കടലില്‍ തീ പിടിച്ചു. ധര്‍മ്മടം ബീച്ചിന് സമീപത്ത് മാസങ്ങള്‍ക്ക് മുമ്പെ ആണ്ടു പോയ കപ്പലിനെ അഴീക്കലിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് അഗ്‌നിബാധ. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. സംഭവ സമയത്ത് കപ്പലിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ രക്ഷപ്പെട്ട് കര പിടിക്കുകയായിരുന്നു. ചെറു കപ്പല്‍ കടലിലെ ചെളിയില്‍ ആണ്ട് പോയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി ഇവിടെ രംഗത്തെത്തിയിരുന്നു. കപ്പലില്‍ നിന്നുള്ള രാസലായനി കടലില്‍ ഒഴുകുകയാണന്നും ഇത് മൂലം മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായും വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇടപെട്ടാണ് രണ്ട് ബോട്ടുകള്‍ എത്തിച്ച് ചെളി നീക്കി കപ്പലിനെ കണ്ണൂര്‍ അഴീക്കല്‍ സില്‍ക്കിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തിയത്. രണ്ട് ദിവസമായി ഈ പ്രവൃത്തി നടന്നുവരികയായിരുന്നു. ഇതിനിടെ വിശ്രമമില്ലാതെ എഞ്ചിന്‍ പ്രവര്‍ത്തിച്ചത് മൂലമുള്ള ഷോര്‍ട്ട് സര്‍കൂട്ട് കാരണമാണ് ഒരു ബോട്ട് കത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ധര്‍മ്മടം പോലീസും ഫയര്‍ഫോഴ്‌സും എത്തിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.
No comments
Post a Comment