Header Ads

  • Breaking News

    നേപ്പാള്‍ ദുരന്തം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടു; മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ചി​ല​വ് സം​സ്ഥാ​നം വ​ഹി​ക്കും



    തി​രു​വ​ന​ന്ത​പു​രം: നേ​പ്പാ​ളി​ല്‍ മ​രി​ച്ച മ​ല​യാ​ളി വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ മൃ​ത​ദേ​ഹങ്ങള്‍ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ചി​ല​വ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മൃ​ത​ദേ​ഹം എ​ത്തി​ക്കു​ന്ന​തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ എം​ബ​സി വൃ​ത്ത​ങ്ങ​ള്‍ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍. 

    നോർക്ക സിഇഒ ദില്ലിയിലെ നോർക്ക ഉദ്യോഗസ്ഥരുമായും വിദേശകാര്യമന്ത്രാലയവുമായും സംസാരിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന‌് നിർദ്ദേശം കിട്ടാത്തതിനാല്‍ മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പണം നല്‍കാന്‍ ആവില്ലെന്നായിരുന്നു എംബസിയുടെ വിശദീകരണം. 10 ലക്ഷത്തോളം രൂപയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ ചോദിക്കുന്നത്. ഒരു മൃതദേഹത്തിന് ഒരുലക്ഷത്തില്‍ കൂടുതല്‍ തുക വേണ്ടിവരുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. 

    പ്രവീണിന്‍റെയും കുടുംബത്തിന്‍റെയും മൃതദേഹങ്ങള്‍ നാളെ വൈകീട്ട് 6.5ന് തിരുവനന്തപുരത്ത് എത്തിക്കും. രഞ്ജിത്തിന്‍റെയും കുടുംബത്തിന്‍റെയും മൃതദേഹങ്ങള്‍ മറ്റന്നാൾ രാവിലെ 9.5 ന് കോഴിക്കോട്ട് എത്തിക്കും.  

    No comments

    Post Top Ad

    Post Bottom Ad