വെള്ളാപ്പള്ളിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ടി.പി.സെന്‍കുമാര്‍
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. യോഗത്തിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥി പ്രവേശനത്തിനും നിയമനത്തിനും വാങ്ങിയ 1600 കോടി രൂപ നഷ്ടപ്പെട്ടെന്ന് സെന്‍കുമാര്‍ ആരോപിച്ചു. ഇതേപ്പറ്റി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷിക്കണം. സമുദായാംഗങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്ത പണമാണിതെന്നും സുഭാഷ് വാസുവിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സെന്‍കുമാര്‍ പറഞ്ഞു.
ആദായനികുതി, എന്‍ഫോഴ്സമെന്റ്, റവന്യൂ ഇന്റലിജന്‍സിന്റെയും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോടേലും എതിർപ്പ് ഉണ്ടെങ്കിൽ വെള്ളാപ്പള്ളി കള്ളക്കേസ് ഉണ്ടാക്കും. ജനാധിപത്യം എന്നുള്ളത് എസ്എൻഡിപിയിൽ ഇല്ലെന്നും സെൻകുമാർ ആരോപിച്ചു. എസ്എന്‍ഡിപി നേതൃത്വത്തിൽ സുതാര്യമായ അന്വേഷണം നടത്തണം. യോഗത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ വെള്ളാപ്പള്ളി അട്ടിമറിച്ചു. 1000 ശാഖകള്‍ വ്യാജമാണെന്നും സെൻകുമാർ തിരുവനന്തപുരത്ത് ആരോപിച്ചു.
No comments
Post a Comment