ആലപ്പുഴയില്‍ നൊബേല്‍ ജേതാവിനെ തടഞ്ഞുവച്ച് സമരാനുകൂലികള്‍
ആഴപ്പുഴ: സംയുക്ത തൊഴിലാളി യൂണിയന് പണിമുടക്കിനിടെ ആലപ്പുഴയില്‍ നൊബേല്‍ ജേതാവിനെ തടഞ്ഞുവച്ച് സമരാനുകൂലികള്‍. രസതന്ത്ര നൊബേല്‍ ജേതാവ് മൈക്കല്‍ ലെവിറ്റിയെയും കുടുംബത്തെയുമാണ് ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ തടഞ്ഞുവച്ചത്. രണ്ട് മണിക്കൂറാണ് ലെവിറ്റിയെ തടഞ്ഞുവച്ചത്. സർക്കാരിന്റെ അതിഥിയായി കേരള സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മൈക്കിൾ ലെവിറ്റ് സംസ്ഥാനത്തെത്തിയത്.
കുമരകത്തു നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകള്‍ രാത്രി ആര് ബ്ലോക്കില്‍ നിര്‍ത്തിയിരുന്നു. രാവിലെ അവിടെനിന്ന് യാത്ര തുടങ്ങിയപ്പോഴാണ് സമരാനുകൂലികള്‍ തടഞ്ഞത്. പോലീസ് എത്തിയാണ് പിന്നീട് ലെവിറ്റിനെയും കുടുംബത്തെയും മോചിപ്പിച്ചത്.
അതേസമയം വിനോദസഞ്ചാര മേഖലയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. എല്ലാ യൂണിയനുകളുമായി ആലോചിച്ച്, സംയുക്തമായാണ് വിനോദസഞ്ചാര മേഖലയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയത്.
No comments
Post a Comment