Header Ads

  • Breaking News

    വിലകുറഞ്ഞ ഐഫോണുമായി ആപ്പിള്‍ വീണ്ടും എത്തുന്നു



    ഐഫോൺ SEക്ക് ശേഷം വിലകുറഞ്ഞ ഐഫോണുമായി ആപ്പിള്‍ വീണ്ടും എത്തുന്നു. 5ജി ഫോണുകളിലേക്ക് ചുവട് മാറുന്നതിന് മുമ്പ് തങ്ങളുടെ സാന്നിധ്യം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിലകുറഞ്ഞ ഐഫോണുമായി കമ്പനി രംഗത്ത് എത്തുന്നത്. ഈ മാർച്ചിൽ ഈ മോഡല്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിലകുറഞ്ഞ ഐഫോൺ മോഡലുകളുടെ അസംബ്ലിങ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

    2017ൽ ഇറങ്ങിയ ഐഫോൺ 8ന്റെ മോഡലായിരിക്കും വിലകുറഞ്ഞ ഈ ഐഫോണിന്. സ്ക്രീൻ വലുപ്പം 4.7 ഇഞ്ച് ആയിരിക്കുമെന്ന് നേരത്തെ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഐഫോൺ 8 ഇപ്പോഴും ആവശ്യക്കാരുണ്ട്. പുതിയ ഐഫോൺ ഇൻബിൽറ്റ് ഹോം ബട്ടൻ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ‌ സൂചിപ്പിക്കുന്നത്. ഇതിലെ പ്രൊസസർ ഐഫോൺ 11 ലേതിന് സമാനമായിരിക്കും.

    ഡിസ്പ്ലെയിൽ തന്നെയുള്ള ഫിങ്കർ പ്രിന്റ് സെൻസറുകൾ ഇപ്പോൾ ആപ്പിളിന്റെ എതിരാളികളായ മിക്ക ഒന്നാം നിര ആഡ്രോയിഡ് ഫോണുകളിലുമുണ്ട്. ഈ ഫീച്ചർ കൊണ്ടുവരുന്നതിലൂടെ ആൻഡ്രോയിഡ് എതിരാളികളുടെ വെല്ലുവിളിയെ നേരിടാനാവും എന്നാണ് ആപ്പിൾ കണക്കാക്കുന്നത്. പ്രത്യേകിച്ചും വിലകുറഞ്ഞ ആപ്പിൾ ഫോണിന്റെ മുഖ്യ എതിരാളി ആൻഡ്രോയിഡ് ഫോണുകൾ തന്നെയാണ്. എന്നാൽ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം ആപ്പിൾ ഔദ്യോഗികമായി ഇതുവരെ നൽകിയിട്ടില്ല.


    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad