പ്രതിഷേധം ഭയന്ന് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്ന് ഗവർണർ പിന്മാറി
കോഴിക്കോട്: പ്രതിഷേധം ഭയന്ന് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പരിപാടിയില്‍നിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്മാറി. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. വേദിക്ക് സുരക്ഷയില്ലെന്ന് കാണിച്ചാണ് പിന്മാറ്റമെന്നാണ് അറിയിപ്പ്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഗവര്‍ണറുടെ പരിപാടി നടക്കേണ്ടിയിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഗവര്‍ണറുടെ ഓഫീസ് സംഘാടകരെ അറിയിച്ചു.
പരിപാടിയില്‍നിന്ന് പിന്മാറിയത് തുറസായ വേദിയായതിനാലാണെന്നാണ് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധത്തിനു സമാനമായ രീതിയില്‍ കോഴിക്കോട്ടും ഉണ്ടായേക്കാമെന്ന ഭയമാണ് ഗവര്‍ണറുടെ പിന്മാറ്റത്തിനു കാരണമെന്നാണ് അറിയുന്നത്
ليست هناك تعليقات
إرسال تعليق