കേരള ഹൈക്കോടതിയില്‍ നാലു പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ അനുമതി
ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയില്‍ നാലു പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ അനുമതി. മുതിര്‍ന്ന അഭിഭാഷകരായ ടി.ആര്. രവി, ബെച്ചു കുര്യന് തോമസ്, പി. ഗോപിനാഥ മേനോന്, കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി എം.ആര്. അനിത എന്നിവരുടെ നിയമനത്തിനാണ് അനുമതി. റി.
സുപ്രീംകോടതി മുന്‍ ജഡ്ജി കെ.ടി. തോമസിന്റെ മകനാണ് ബെച്ചു കുര്യന് തോമസ്. മുന്‍ ഗവണ്മെന്റ് പ്ലീഡറാണ് ടി.ആര്.രവി. മുതിര്‍ന്ന അഭിഭാഷകനായ ഗോപിനാഥ മേനോന്, മേനോന് ആന്‍ഡ് പൈ അസോസിയേറ്റ്സിന്റെ പാര്‍ട്ണറാണ്.
കൊളീജിയത്തിലെ അംഗങ്ങളായ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര എന്നിവര്‍ ബുധനാഴ്ച ഈ നാലു പേരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
No comments
Post a Comment