ബമ്പർ സമ്മാനം , 12 കോടി കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റിന്
കണ്ണൂർ:
സംസ്ഥാന സര്‍ക്കാരിന്‍റെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റിന്. എസ്.ടി. 269609 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മാനന്തവാടി വള്ളിയൂര്‍ക്കാവ് ലോട്ടറി സബ് ഓഫീസില്‍നിന്നു വാങ്ങി കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റാണിത്.
ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂത്തുപറമ്പിലെ പയ്യന്‍ ലോട്ടറി ഏജന്‍സിയുടെ ചില്ലറ വില്‍പ്പനസ്റ്റാള്‍ വഴിയാണ് ടിക്കറ്റ് വിറ്റത്. കഴിഞ്ഞ ജനുവരി 15-നും 17-നുമിടയിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതെന്ന് ഉടമ സനീഷ് പറഞ്ഞു. ഇന്നലെ മുതൽ സമ്മാനാർഹനെ തിരയുകയാണ് ഏവരും
No comments
Post a Comment