ആക്രി സാധനങ്ങളുടെ മറവില്‍ 1473 കോടി രൂപയുടെ സ്വര്‍ണം കടത്തിയ സംഭവം, പെരുമ്പാവൂരിൽ നിന്ന് ഒരാളെ കൂടി മുംബൈ ഡിആര്‍ഐ അറസ്റ്റ് ചെയ്തു
കൊച്ചി: പിത്തള ആക്രി സാധനങ്ങളുടെ മറവില്‍ 1473 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസില്‍ പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ കൂടി മുംബൈ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. അംജത് സി. സലിം ആണ് അറസ്റ്റിലായത്. ഇയാള്‍ സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം നടത്തിയെന്നാണ് ഡിആര്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ പ്രധാന പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ പി. അലിയാരെ നേരത്തേ മുംബൈ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി.
കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ മലയാളിയാണ് അംജത്. മുംബൈ കോടതി റിമാന്‍ഡ് ചെയ്തു. ഇവരുടെ കൂട്ടാളികളായ മുഹമ്മദ് ആസിഫ്, മുഹമ്മദ് ഫാസില്‍ എന്നീ മലയാളികളെ ഡിആര്‍ഐ തിരയുകയാണ്.കേസില്‍ ബ്രോഡ്‌വേയിലെ വ്യാപാരി എളമക്കര സ്വാമിപ്പടി വെട്ടിക്കല്‍ വീട്ടില്‍ സിറാജ് വി. ഈസാഖാനെ (40) ജനുവരി 29ന് ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. മുംബൈ മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഡിആര്‍ഐ നല്‍കിയിരിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സ്വര്‍ണക്കള്ളക്കടത്തില്‍ അംജതിന്റെ വലിയ പങ്കാളിത്തം വെളിപ്പെടുത്തുന്നുണ്ട്.
44 കിലോയോളം സ്വര്‍ണം വാങ്ങുന്നതിനായി ഇയാള്‍ നിക്ഷേപം നടത്തിയെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറുമാസമായി അംജത് ഒളിവിലായിരുന്നു. അംജതിനെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ സ്വദേശികള്‍ക്ക് 90 കിലോ സ്വര്‍ണം കടത്താന്‍ സഹായിച്ചത് അംജത് ആയിരുന്നു. നിക്ഷേപിച്ച പണം എത്രയെന്ന് അംജത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഡിആര്‍ഐ വ്യക്തമാക്കി.സ്വര്‍ണതോണി തട്ടിപ്പ്: അന്യ സംസ്ഥാന തൊഴിലാളിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി
2017 ഒക്ടോബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയാണ് ഇയാള്‍ നിക്ഷേപം നടത്തിയത്. അംജതും അറസ്റ്റിലായ മറ്റ് പ്രതികളും ചേര്‍ന്ന് വലിയ സാമ്ബത്തിക ഇടപാടുകളാണ് നടത്തിയതെന്നാണ് ഡിആര്‍ഐ പറയുന്നത്. സ്വര്‍ണക്കടത്ത് ഏറ്റവും വലിയ നിക്ഷേപ ഉപാധിയായി മാറുന്നതും അതില്‍ മലയാളികള്‍ ഉള്‍പ്പെടുന്നതും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പിടികിട്ടാപ്പുള്ളികളായ മുഹമ്മദ് ഫാസില്‍, മുഹമ്മദ് ആസിഫ് എന്നിവരുടെ കൂട്ടാളികൂടിയാണ് അംജതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
No comments
Post a Comment