Header Ads

  • Breaking News

    വാട്‌സാപ്പിന് വന്‍ മുന്നേറ്റം; ഉപയോക്താക്കളുടെ എണ്ണം 200 കോടി


    ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം ആഗോള തലത്തില്‍ 200 കോടിയിലെത്തി. അതായത് ലോകത്തിലെ കാല്‍ഭാഗം ജനങ്ങളും ഇപ്പോള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നു. ഇന്ത്യയില്‍ നിന്നും 40 കോടി ഉപയോക്താക്കളുണ്ടെന്ന് വാട്‌സാപ്പ് 2019 ല്‍ വ്യക്തമാക്കിയിരുന്നു.

    അടുത്തിടെയുണ്ടായ വിവാദങ്ങള്‍ക്കിടയിലും വാട്‌സാപ്പിന് ജനപ്രീതി കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍. ചില ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിനായി ഹാക്കര്‍മാര്‍ വാട്‌സാപ്പ് വഴി സ്‌പൈവെയറുകള്‍ പ്രചരിപ്പിച്ചതായി വാട്‌സാപ്പ് സ്ഥിരീകരിച്ചിരുന്നു.

    എങ്കിലും വാട്‌സാപ്പിന്റെ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനം ആളുകളെ വാട്‌സാപ്പില്‍ നിലനിര്‍ത്തുകയാണ്. ആളുകളുടെ പ്രധാനപ്പെട്ടൊരു ആശയവിനിമയോപാധിയായി വാട്‌സാപ്പ് മാറിക്കഴിഞ്ഞു. ഒരു കാലത്ത് എസ്‌എംഎസ് ആണ് അയച്ചിരുന്നത് എങ്കില്‍ ആ സ്ഥാനത്തേക്ക് വാട്‌സാപ്പ് കടന്നുവന്നിട്ടുണ്ട്. പ്രായഭേദമന്യേ കൂടുതല്‍ ഉപയോക്താക്കള്‍ വാട്‌സാപ്പിലേക്ക് എത്തിയതും നേട്ടമായിട്ടുണ്ടാവാം.

    കൂടുതല്‍ ആളുകള്‍ വരുമ്ബോള്‍ കുടുതല്‍ സംരക്ഷണമൊരുക്കേണ്ടതുണ്ടെന്നും അതിന് തങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നുവെന്നും വാട്‌സാപ്പ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ഇതിനായി മുന്‍നിര സൈബര്‍ സുരക്ഷാ വിദഗ്ദരുടെ സഹായം തേടുമെന്നും വാട്‌സാപ്പ് ഉറപ്പുതരുന്നു.

    No comments

    Post Top Ad

    Post Bottom Ad