തദേശതിരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി
തിരുവനന്തപുരം: തദേശതിരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി . 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പട്ടിക ഉപയോഗിക്കാം . ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടിയെടുക്കണം. 2020 ഫെബ്രുവരി ഏഴുവരെ ചേര്‍ത്ത പേരുകള്‍ കൂടി ഉള്‍പെടുത്തി വോട്ടർപട്ടിക തയ്യാറാക്കണം. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. വോട്ടര്‍പട്ടിക നടപടികള്‍ നിര്‍ത്തിവയ്ക്കും. പുതിയ അപേക്ഷകര്‍ പതിന്നാലര ലക്ഷമാണ്. ഹൈക്കോടതി ഉത്തരവ് കിട്ടിയശേഷം തീരുമാനമെന്ന് കമ്മിഷന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് എന്തായാലും നീളില്ല. ഒക്ടോബറില്‍ തന്നെ നടക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
2015 വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. തീരുമാനം പുനഃപരിശോധിക്കാൻ കഴിയുമോ എന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശിച്ചാൽ തീരുമാനം പുനഃപരിശോധിക്കാൻ തയാറാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. 2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയിരുന്നു.
No comments
Post a Comment