Header Ads

  • Breaking News

    തദ്ദേശ തിരഞ്ഞെടുപ്പ്: 2019 ലെ പട്ടിക മതി,​ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയുടെ തിരിച്ചടി ,​ 2015ലെ പട്ടിക പ്രകാരമെന്ന വിജ്ഞാപനം റദ്ദാക്കി


    കൊച്ചി : 
    തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി നടത്താൻ 
    2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പു നടത്താനുള്ള സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റ വിജ്ഞാപനം റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. 2019ലെ പട്ടിക 2020 ഫെബ്രുവരി ഏഴിന് പുതുക്കിയിരുന്നു. ഇൗ പട്ടിക അടിസ്ഥാനമാക്കി വിജ്ഞാപനമിറക്കണം.2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്റെ വിജ്ഞാപനത്തിനെതിരെ യു.ഡി.എഫിന് വേണ്ടി കോൺഗ്രസ് നേതാവും ജി.സി.ഡി.എ (വിശാല കൊച്ചി വികസന അതോറിട്ടി) മുൻ ചെയർമാനുമായ എൻ. വേണുഗോപാൽ, മുസ്ളിംലീഗ് നാദാപുരം മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, പി. ആഷിഫ് എന്നിവർ നൽകിയ ഹർജി നേരത്തേ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ഹർജിക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.

    2019 
    പുരുഷന്മാർ: 1,26,84,839 
    സ്ത്രീകൾ: 1,34,66,521 
    ട്രാൻസ്ജെൻഡർ: 174 
    ആകെ: 2,61,51,൫൩൪

    2015 
    പുരുഷന്മാർ:1,20,58,262 
    സ്ത്രീകൾ: 1,30,50,൧൬൩
    ട്രാൻസ്ജെൻഡർ: 111 
    ആകെ: 2,51,08,536

    വ്യത്യാസം : 10,42,998




    No comments

    Post Top Ad

    Post Bottom Ad