കൊറോണ: ചൈനയിൽ 21 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു
ബെയ്ജിങ്ങ്: കൊറോണ വൈറസ് പടരുന്ന ചൈനയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു. ചൈനയിലെ കുമിങ്ങ് വിമാനത്താവളത്തിലാണ് വിദ്യാര്‍ത്ഥികള്‍ 21 വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നത്. 21 പേരില്‍ 15 പേരും പെണ്‍കുട്ടികളാണ്. ഡാലിയാന്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
തങ്ങള്‍ താമസിക്കുന്ന സ്ഥലത്തും കൊറോണ ബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ വിസയുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെ ചൈനയില്‍ നിന്നുള്ള മടങ്ങിവരവും നീണ്ടു. വിസ പുതുക്കി ലഭിച്ചത് കഴിഞ്ഞ ദിവസമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഫെബ്രുവരി 3 ന് സ്‌കൂട്ട് എയര്‍ലൈന്‍സ് മുഖേന സിംങ്കപ്പൂര്‍ വഴി നാട്ടിലേക്ക് തിരിക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ പദ്ധതി. ചൈനീസ് സമയം ഒരു മണിക്കായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഫ്‌ളൈറ്റ്. എന്നാല്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ സിങ്കപ്പൂര്‍ പൗരന്‍മാരെ അല്ലാതെ ആരെയും സിങ്കപ്പൂരിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വിദേശ രാജ്യങ്ങളെല്ലാം കൊറോണയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് വിദ്യാര്‍ത്ഥികള്‍ക്കും വിനയായത്
ليست هناك تعليقات
إرسال تعليق