കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊച്ചിയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറി അയ്യപ്പനും കോശിയും ! ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്
പൃഥ്വിരാജ് ബിജു മേനോനോടൊപ്പം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അന്നാ രേഷ്മരാജൻ, രഞ്ജിത്ത്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു
ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രത്തെ തേടി പുതിയൊരു റെക്കോർഡ് ഇപ്പോൾ എത്തിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊച്ചിയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമെന്ന റെക്കോർഡ് ആണ് ഇപ്പോൾ അയ്യപ്പനും കോശിയെ തേടി എത്തിയിരിക്കുന്നത്. ബുക്ക് മൈ ഷോയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ ഇത് അവർ പരസ്യപ്പെടുത്തിയിട്ടുമുണ്ട്. കൊച്ചിയിൽ മാത്രമല്ല, കേരളത്തിൽ ഉടനീളം ചിത്രത്തിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്.
അട്ടപ്പാടിയിലെ ആനഗന്ദ എന്ന പോലീസ് സ്റ്റേഷനിലെ, റിട്ടയർ ചെയ്യാൻ രണ്ടു വർഷം മാത്രം ബാക്കിയുള്ള എസ്.ഐ. അയ്യപ്പനും, പതിനേഴ് വർഷം പട്ടാളത്തിൽ ഹവിൽദാർ ആയി ജോലി ചെയ്ത കോശിയും തമ്മിലുള്ള ഒരു നിയമപ്രശ്നത്തിൽ നിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. തന്റെ നല്ല പ്രായത്തിൽ പട്ടാളത്തിൽ ആയിരുന്നതിനാൽ ആളുകളോട് എങ്ങനെ പെരുമാറാം എന്ന കാര്യത്തിൽ ഒരു വ്യക്തത ഇല്ലായ്‌മ കോശിക്കുണ്ട്. അത് തന്നെയാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിടുന്നത്. അത് ഇരുവരും തമ്മിലുള്ള ഒരു പോരാട്ടത്തിലേക്കാണ് നയിക്കുന്നത്. പ്രേക്ഷകനെ ആവേശത്തിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തി തന്നെയാണ് കഥ പുരോഗമിക്കുന്നത്.
No comments
Post a Comment