കൊറോണ: കോഴിക്കോട് നിന്ന് പരിശോധനക്കയച്ച 26 സാംപിളുകളിൽ 21 എണ്ണം നെഗറ്റീവ്
കോഴിക്കോട്: കൊറോണ പരിശോധനയ്ക്ക് കോഴിക്കോട് ജില്ലയിൽ നിന്ന് അയച്ചതില്‍ ഫലം ലഭിച്ച 21 സാംപിളുകളും നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 26 സാംപിളുകളാണ് ഇതുവരെ പരിശോധനക്കായി അയച്ചത്. ഇന്നലെ രണ്ട് പേരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു.
പുതുതായി ഏഴുപേര്‍ ഉള്‍പ്പെടെ 396 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . ഇതില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പുതുതായി ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട് . ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു.
മെന്റല്‍ ഹെല്‍പ്പ് ലൈനിലൂടെ ഒരാള്‍ക്ക് കൗണ്‍സിലിങ് നടത്തി. വാര്‍ഡ് തലങ്ങളില്‍ നടന്ന ഗ്രാമസഭകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങളിലും സ്‌കൂള്‍ തലങ്ങളിലും ബോധവത്ക്കരണ പരിപാടികളും ക്ലാസുകളും തുടരുകയാണെന്ന് ഡി എം ഒ അറിയിച്ചു .
No comments
Post a Comment