കമൽഹാസനും കാജലും ഇന്ത്യൻ 2 ലൊക്കേഷനിലെ അപകടത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് കോസ്റ്റ്യൂം ഡിസൈനറുടെ വെളിപ്പെടുത്തൽ
മൂന്ന് പേരുടെ ജീവൻ അപഹരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഇന്ത്യൻ 2 ലൊക്കേഷനിലെ അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന കോസ്റ്റ്യൂം ഡിസൈനർ അമൃത റാമിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കമൽഹാസനും കാജലും താനും തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് അമൃത പറയുന്നത്.
അപകടം സംഭവിച്ച ക്രെയിനിന്റെ തൊട്ടു താഴെ തന്നെയായിരുന്നു അവർ മൂന്നു പേരും. അവരുടെ ക്യാനോപ്പി ക്രെയിനിന്റെ അടിയിൽ പെട്ട് തകർന്നിരുന്നു. ഹെവി ഡ്യൂട്ടി ലൈറ്റ് താങ്ങിയിരുന്ന ക്രെയിനാണ് അപകടത്തിൽ പെട്ടത്. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ട വിവരമനുസരിച്ച് സംവിധായകൻ ശങ്കറിന്റെ അടുത്ത സുഹൃത്തായ അസിസ്റ്റന്റ് ഡയറക്ടർ കൃഷ്‌ണ, ആർട്ട് അസിസ്റ്റന്റ് ചന്ദ്രൻ, പ്രൊഡക്ഷൻ അസിസ്റ്റന്റ് മധു എന്നിവരാണ് കൊല്ലപ്പെട്ടത്.
ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ശങ്കർ ചിത്രത്തിൽ സിദ്ധാർഥ്, രാകുൽ പ്രീത് സിംഗ്, ബോബി സിംഹ, പ്രിയ ഭവാനി ശങ്കർ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദേശീയ അവാർഡ് ജേതാവ് പീറ്റർ ഹെയ്‌ന്റെ നേതൃത്വത്തിൽ 40 കോടിയോളം മുടക്കി ഭോപ്പാലിൽ ഒരുക്കിയ ഒരു ആക്ഷൻ സീക്വൻസിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഷെഡ്യുൾ പൂർത്തിയാക്കിയിരുന്നു. 2000ത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ ആ ഷെഡ്യൂളിൽ പങ്കെടുക്കുകയും ചെയ്‌തു. ഗ്വാളിയാറിലും ചിത്രത്തിന്റെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. മറ്റു ചില പ്രധാന രംഗങ്ങൾ ചിത്രീകരിക്കുവാൻ ടീം തായ്‌വാനിലേക്ക് പുറപ്പെടുവാൻ ഒരുങ്ങവേയാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്.
www.ezhomelive.com

Providential escape from the ghastly mishap .Literally 10secs away from being crushed under.fortunate Kamal sir ,Kajal n me who were right under are safe #count your blessings our crushed canopy under the crane . we are #safe RIP our fellow mates @ikamalhaasan @MsKajalAggarwal pic.twitter.com/LB8SUwZV3l— amritharam (@amritharam2) February 19, 2020
ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ശങ്കർ ചിത്രത്തിൽ സിദ്ധാർഥ്, രാകുൽ പ്രീത് സിംഗ്, ബോബി സിംഹ, പ്രിയ ഭവാനി ശങ്കർ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദേശീയ അവാർഡ് ജേതാവ് പീറ്റർ ഹെയ്‌ന്റെ നേതൃത്വത്തിൽ 40 കോടിയോളം മുടക്കി ഭോപ്പാലിൽ ഒരുക്കിയ ഒരു ആക്ഷൻ സീക്വൻസിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഷെഡ്യുൾ പൂർത്തിയാക്കിയിരുന്നു. 2000ത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ ആ ഷെഡ്യൂളിൽ പങ്കെടുക്കുകയും ചെയ്‌തു. ഗ്വാളിയാറിലും ചിത്രത്തിന്റെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. മറ്റു ചില പ്രധാന രംഗങ്ങൾ ചിത്രീകരിക്കുവാൻ ടീം തായ്‌വാനിലേക്ക് പുറപ്പെടുവാൻ ഒരുങ്ങവേയാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്.
www.ezhomelive.com
No comments
Post a Comment