കൊറോണ വൈറസ്: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3144 പേര് നിരീക്ഷണത്തില്‍
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധമെന്നോണം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3144 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഇവരില്‍ 3099 പേര് വീടുകളിലും, 45 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 330 സാമ്ബിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 288 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 72 പേരില്‍ രണ്ട് പേര് തമിഴ്നാടില്‍ നിന്നുള്ളവരാണ്.
ഇവരുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേരളത്തിലുള്ള 70 പേരില്‍ 66 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആണ്, ഒരു റിസല്‍ട്ട് ലഭിക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
No comments
Post a Comment