Header Ads

  • Breaking News

    റെയില്‍വേയില്‍ 4265 ഒഴിവുകള്‍; പത്താം ക്ലാസും ഡിപ്ലോമയുമുള്ളവര്‍ക്ക് അപേഷിക്കാം

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1feyrD27ARCuptFJ0xcKfsHIf_tRfjb46RnKn4CiiIVPH-0i3TFFeNNY0F-C-FTA2Ei4ry2PnVB_Vb5ALH-dNTtb9g09AyyTR6SaSj8Q83IuXcbgFB0F3wiJjewyCijHb7xJUxvKMGEvP/s320/1580910835385736-0.png

    റെയിൽവേയുടെ ഈസ്റ്റേൺ, വെസ്റ്റ് സെൻട്രൽ സോണുകളിലായി അപ്രന്റിസുമാരുടെ 4265 ഒഴിവുണ്ട്. ഒഴിവുള്ള ട്രേഡുകളുടെ വിശദാംശങ്ങൾ അതാത് സോണുകളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിൽ ലഭ്യമാണ്.

    ഈസ്റ്റേൺ റെയിൽവേയിൽ വിവിധ ഡിവിഷനിലും വർക്ക്ഷോപ്പുകളിലുമായി 2792 ഒഴിവാണുള്ളത്. ഹൗറ-659, സിയാൽദാ-526, മാൽഡ-101, അസാൻസോൾ-412, കഞ്ച്റപാറ-206, ലിലുവ-204, ജമാൽപുർ-684 എന്നിങ്ങനെയാണ് ഡിവിഷൻതിരിച്ചുള്ള ഒഴിവുകൾ.

    പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും ബന്ധപ്പെട്ട വിഷയത്തിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. സർട്ടിഫിക്കറ്റുമാണ് യോഗ്യത. ഓൺലൈനായി ഫെബ്രുവരി 14 മുതൽ മാർച്ച് 13 വരെ അപേക്ഷിക്കാം. ഫീസ് 100 രൂപ.
    വിവരങ്ങൾക്ക്: www.rrcer.com

    വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1473 അപ്രന്റിസ് ഒഴിവുണ്ട്. ജബൽപുർ ഡിവിഷനിൽ 1273 ഒഴിവും ഭോപാൽ ഡിവിഷനിൽ 200 ഒഴിവുമാണുള്ളത്. ജബൽപുരിലെ ഒഴിവിലേക്ക് ഫെബ്രുവരി 14 വരെയും ഭോപാൽ ഡിവിഷനിലേക്ക് ഫെബ്രുവരി 26 വരെയും ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
    വിവരങ്ങൾക്ക്: wcr.indianrailways.gov.in

    No comments

    Post Top Ad

    Post Bottom Ad