Header Ads

  • Breaking News

    കണ്ണൂർ മാണിയൂരിൽ ഭ്രാന്തൻ നായയുടെ ആക്രമണം: 8 പേർക്ക് കടിയേറ്റു


    കണ്ണൂർ: 
    കണ്ണൂർ മാണിയൂരിൽ 4 വയസുകാരനടക്കം 8 പേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു. കട്ടോളി, വില്ലേജ്മുക്ക്, തണ്ടപ്പുറം, കൂവച്ചികുന്ന് എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്.കട്ടോളിയിലെ ചന്ദ്രിക, ലീല. വില്ലേജ് മുക്കിലെ എം.വി രവീന്ദ്രൻ, തണ്ടപ്പുറത്തെ പ്രീതയുടെ മകൻ 4 വയസുള്ള നിവേദ്, കൂവച്ചി കുന്നിലെ കെ.കെ നാരായണൻ നമ്പ്യാർ, അമ്പു, ചെറുവത്തല മൊട്ടയിലെ സുഗുണൻ കോമളവല്ലി എന്നിവർക്കാണ് പരിക്കേറ്റത്. പലർക്കും കാലിനും കൈകൾക്കുമാണ് പരിക്ക് ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    രാവിലെ പച്ചക്കറി നനയ്ക്കാനിറങ്ങിയവര്‍ക്കും വീടുകളില്‍ പണിയെടുത്തു കൊണ്ടിരുന്നവര്‍ക്കുമാണ് കടിയേറ്റത്. ഇന്നലെ ചെക്കിക്കുളത്തും ഭ്രാന്തന്‍ നായയുടെ ആക്രമണമുണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad