Header Ads

  • Breaking News

    കോയമ്പത്തൂർ അപകടം: മലയാളികളുടെ വിവരങ്ങൾ അറിയാൻ 9495099910 എന്ന ഹെല്‍ലൈന്‍ വിളിക്കാം



    തിരുവനന്തപുരം: കോയമ്പത്തൂർ അപകടത്തില്‍പെട്ട കെഎസ്‌ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍ലൈന്‍ നമ്പറിൽ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നമ്പറാണിത്.

    തമിഴ്‌നാട്ടിൽ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സും ക​ണ്ടെ​യി​ന​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ 20 പേ​രാണ് മരിച്ചത്. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേറ്റു. കോയമ്പത്തൂർ അ​വി​നാ​ശി റോ​ഡി​ല്‍ ഇന്ന് പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പുറമേ 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരില്‍ ഏറെയും മലയാളികളാണ്.

    ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്‌ആ​ര്‍​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​മി​ത വേ​ഗ​ത​യെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് ഇ​രു​വാ​ഹ​ന​ങ്ങ​ളും കൂ​ട്ടി​യി​ടി​ച്ച​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പറയുന്നു.

    നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. ബ​സ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അറിയിച്ചു. പ​രി​ക്കേ​റ്റ​വ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ വ്യക്തമായിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad