കൊറോണ വൈറസ് ബാധയെന്ന സംശയം ഒരാളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; ജില്ലയില്‍ 96 പേര്‍ നിരീക്ഷണത്തിൽ
കണ്ണൂര്‍:
കൊറോണ വൈറസ് ഭീതി പടര്‍ത്തി നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നുള്‍പ്പെടെ ജില്ലയിലെത്തിയ 96 പേര്‍ നിരീക്ഷണത്തില്‍. ഇവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ 28 ദിവസം കര്‍ശന നിരീക്ഷണത്തിലാണ്.
എന്നാല്‍ ചൈനാസന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ഒരാളെ കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞദിവസം ചൈനയില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് തൊണ്ടവേദന, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. പ്രത്യേക സൗകര്യങ്ങളോടെ തയ്യാറാക്കിയ വാര്‍ഡിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
നിരീക്ഷണത്തിനായാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആശങ്കകള്‍ ക്കിടയില്ലെന്നും ആര്‍.എം.ഒ. ഡോ. എം.സരിന്‍ പറഞ്ഞു.
ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കേരളത്തില്‍ കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധത്തിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.നാരായണ നായ്ക്ക് പറഞ്ഞു.
No comments
Post a Comment