അയൽവീട്ടിലെ പെൺകുട്ടിയുടെ ഫോട്ടോ കാണിച്ച് വിവാഹം ഉറപ്പിച്ചു; യുവാവിനെ വട്ടം ചുറ്റിച്ച വീട്ടമ്മ കുടുങ്ങി
കണ്ണൂർ:
കേരളത്തിൽ വിവാഹ പ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത ആയിരകണക്കിന് യുവതി യുവാക്കളുണ്ട്. അതിന്റെ മനഃപ്രയാസത്തിൽ നടക്കുന്നവർക്കിടയിൽ ഞെട്ടലുണ്ടാക്കുന്ന ഒരു സംഭവമാണിത്.
അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിക്കുകയെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ അയൽവക്കത്തെ സുന്ദരിയുടെ ഫോട്ടോ പ്രൊഫൈലാക്കി സ്വന്തം കല്യാണം ഉറപ്പിച്ച വിരുത് കേരളത്തിൽ മാത്രമേ നടന്നിട്ടുണ്ടാകു. കണ്ണൂർ തളിപ്പറമ്പിലാണ് കൂവേരി കാക്കാമണിയെന്ന സ്ത്രീ അറസ്റ്റിലായത്. തിരുവാർപ്പ് സ്വദേശിനിയാണ് ഇവർ. വിവാഹം നടക്കാതിരുന്ന ഇവർ യുവാവുമായി വാട്സാപ്പിലൂടെ അടുപ്പത്തിലായി. അയൽവാസിയായ പെൺകുട്ടിയുടെ ഫോട്ടോയായിരുന്നു പ്രൊഫൈലായി ഉപയോഗിച്ചിരുന്നത്. ഇത് കണ്ട് ഇഷ്ടപ്പെട്ട യുവാവ് വിവാഹാഭ്യർഥന നടത്തി. ആറ് മാസം നീണ്ട വാട്സാപ്പ് പ്രണയത്തിനൊടുവിലായിരുന്നു വിവാഹം തീരുമാനിച്ചത്.
ഈ മാസം 16ന് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് നേരിൽ കണ്ട് വിവാഹം ഉറപ്പിക്കാൻ വിഗേഷ് എന്ന യുവാവ് ശ്രമിച്ചെങ്കിലും ഇവർ തന്ത്രപൂർവം ഒഴിഞ്ഞുമാറി. എന്നാലും വാട്ട്സ്ആപ്പ് കാമുകീ-കാമുക ബന്ധം ഇരുവരും തുടര്‍ന്നതിനാല്‍ യുവാവ് സംശയിച്ചില്ല. 16നു തീരുമാനിച്ച് ഉറപ്പിച്ച വിവാഹത്തിനു വധുവിനു സാരിയും ബൗസും തുണിയും വരന്‍റെ വീട്ടുകാര്‍ വാങ്ങുകയും ചെയ്തു. മാത്രമല്ല വധുവിനണിയാനുള്ള ബൗസിന്‍റെ അളവിനായി യുവാവും കൂട്ടരും എത്തിയതോടെയാണ് വീട്ടമ്മ കെട്ടിപൊക്കിയ നുണയുടെയും ചതിയുടേയും കഥ പുറത്തു വരുന്നത്. ബന്ധു മരിച്ചതു മൂലം വീട്ടിലേക്കു വരേണ്ടെന്നും റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ എത്തിയാല്‍ മതിയെന്നും വിഗേഷിന്‍റെ ബന്ധുക്കളെ വീട്ടമ്മ അറിയിച്ചു.
ഇതിനുസരിച്ച് യുവാവിന്‍റെ വീട്ടുകാര്‍ ലോഡ്ജില്‍ എത്തി. പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി ഇവരും മറ്റൊരാളും അവിടെ വന്നു. ഇരുകൂട്ടരും പരിചയപ്പെട്ട് വിവാഹം ഉറപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണണമെന്നു വിഗേഷിന്‍റെ അച്ഛന്‍ ബാലകൃഷ്ണന്‍ അന്നും നിര്‍ബന്ധം പിടിച്ചപ്പോള്‍ ഗതാഗതക്കുരുക്കു മൂലം അവിടെ എത്താന്‍ കഴിയില്ലെന്നു കള്ളം പറഞ്ഞു വീട്ടമ്മ കൂടിക്കാഴ്ച മുടക്കി. വാഹത്തിന്‍റെ ഏതാനും ദിവസം മുമ്പ് ബ്ലൗസിന്‍റെ അളവു ചോദിച്ച് ചെന്നപ്പോള്‍ വീട്ടമ്മ പതറുകയായിരുന്നു. തുടര്‍ന്ന് ഇനി ഏതാനും ദിവസം മാത്രന്മേ വിവാഹത്തിനുള്ളു എന്നും പെണ്ണിനേ കണ്ടേ മതിയാകൂ എന്നും വരന്‍റെ വീട്ടുകാര്‍ വാശി പിടിക്കുകയായിരുന്നു. കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസുമായി കണ്ണൂരിലുള്ള ബന്ധുവീട്ടില്‍ എത്താമെന്നു വീട്ടമ്മ പറയുകയായിരുന്നു. തുടര്‍ന്ന് പെണ്ണിനേ കാണാന്‍ വരനും വരന്‍റെ വീട്ടുകാരും വീട്ടമ്മ പറഞ്ഞ വീട്ടില്‍ എത്തി. എന്നാല്‍ അവിടെ വീട്ടമ്മ വരാതെ മുങ്ങുകയായിരുന്നു.
തുടര്‍ന്ന് വരന്‍ വിഗേഷും സഹോദരിയും വധുവിന്‍റെ വീട്ടിലേക്ക് നേരിട്ട് തന്നെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതാ ഈ സമയത്ത് തന്നെ പെണ്‍കുട്ടിയുടെ കോള്‍ വരുന്നു. വീട്ടിലേക്ക് വരണ്ടാ എന്നും താന്‍ കോട്ടയത്താണെന്നും അമ്മക്ക് ചിക്കന്‍ പോക്‌സ് ആണെന്നും വരന്‍ വിഗേഷിനോട് വധു അറിയിച്ചു. അമ്മ ചിക്കന്‍ പോക്‌സ് പിടിച്ച് കിടക്കുന്ന വീട്ടിലേക്ക് വന്നാല്‍ രോഗം പകരും എന്നും കല്യാണം തന്നെ മുടങ്ങും എന്നും വിഗേഷിനോട് പെണ്‍കുട്ടി പറഞ്ഞു. എന്നിട്ടും രണ്ടും കൽപിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ വരന്റെ ആളുകള്‍ എത്തി അന്വേഷണം നറ്റത്തിയപ്പോഴാണ് തട്ടിപ്പ് അറിഞ്ഞത്.
No comments
Post a Comment