ഡല്‍ഹി: മൂന്നിടത്ത് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി :
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവരെ ഡല്‍ഹിയില്‍ മൂന്ന് മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. ആദര്‍ഷ് നഗര്‍, ദേവ്‌ലി, അംബേദ്കര്‍ നഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
സാങ്കേതികപ്രശ്‌നങ്ങള്‍ മൂലമാണ് നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
21 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഡല്‍ഹി പോലീസും അര്‍ധസൈനിക വിഭാഗവും സുരക്ഷയൊരുക്കിയിട്ടുണ്ട്. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആണു പോളിങ്.
വോട്ടോണ്ണല്‍ ആരംഭിച്ചതുമുതല്‍ എഎപി വ്യക്തമായ ആധിപത്യത്തോടെ മുന്നേറുകയാണ്. ആദ്യറൗണ്ടില്‍ 50ലേറെ സീറ്റില്‍ ആം ആദ്മി പാര്‍ടിയാണ് മുന്നില്‍. ബിജെപി 17 സീറ്റിലും മുന്നില്‍ നില്‍ക്കുന്നു. 2015 ലെ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്.
Read more: https://www.deshabhimani.com/news/national/delhi-election/852940
No comments
Post a Comment