Header Ads

  • Breaking News

    കാണാതായത് വൻ പ്രഹരശേഷിയുള്ള തോക്കുകൾ; തോക്കുകള്‍ എആര്‍ ക്യാംപില്‍ നല്‍കിയെന്ന എസ്എപി കമന്‍ഡാന്റിന്റെ വാദം സിഎജി തള്ളി



    തിരുവനന്തപുരം: പൊലീസില്‍ നിന്ന് വന്‍പ്രഹരശേഷിയുള്ള തോക്കുകളും വെടിയുണ്ടകളും കാണാതായി. തിരുവനന്തപുരം എസ്എപി ക്യാംപില്‍ നിന്ന് ഇരുപത്തഞ്ച് ഇന്‍സാസ് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന് വെടിയുണ്ടകളും നഷ്ടപ്പെട്ടെന്നാണ് സിഎജി കണ്ടെത്തല്‍. തോക്കുകള്‍ എആര്‍ ക്യാംപില്‍ നല്‍കിയെന്ന എസ്എപി കമന്‍ഡാന്റിന്റെ വാദം സിഎജി തള്ളി. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

    എസ്.എ.പി ക്യാംപില്‍ അസിസ്റ്റന്‍ഡ് കമന്‍ഡാന്റുമായി ചേര്‍ന്ന് ഒാഡിറ്റ് ചെയ്തപ്പോഴാണ് പൊലീസിന്റെ ഗുരുതര വീഴ്ചകള്‍ വെളിച്ചത്തായത് ഇരുപത്തഞ്ച് 5.56 എം.എം ഇന്‍സാസ് റൈഫിളുകള്‍ എവിടെപ്പോയെന്ന ഒരുവിവരവുമില്ല. പന്ത്രണ്ടായിരത്തി അറുപത്തിയൊന്ന് വെടിയുണ്ടകളും കാണാനില്ല. തെറ്റ് മറച്ചുവെയ്ക്കാന്‍ വ്യാജ വെടിക്കോപ്പുകള്‍ പകരം വച്ചുവെന്ന ഗുരുത തെറ്റും എ.ജി കണ്ടെത്തി.

    താനേനിറയുന്ന തോക്കുകള്‍ക്കായുള്ള 7.62 എം.എം എം80 വെടിയുണ്ടകള്‍ നേരത്തെ കുറവന്ന വിവരം മൂടിവെയ്ക്കാനുള്ള ശ്രമവും ഒാഡിറ്റ് കണ്ടുപിടിച്ചു. ഉപകരണങ്ങള്‍ സംഭരിക്കുന്നതില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചു. വിവിധ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 150.12 കോടിരൂപയാണ് അധികച്ചെലവ്. പൊലീസിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം വേണംമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തോക്കുകള്‍ കാണാതായത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണ്.  എൻഐഎ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

    No comments

    Post Top Ad

    Post Bottom Ad