വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ കെ.എസ്.ഇ.ബി നീക്കം
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ കെ.എസ്.ഇ.ബി നീക്കം. ഇപ്പോള്‍ വര്‍ധിപ്പിച്ച യൂണിറ്റിന് പത്ത് പൈസ കൂടാതെ വീണ്ടും പത്ത് പൈസ കൂടി കൂട്ടണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ബോര്‍ഡ് റെഗുലേറ്ററി കമീഷനെ ഇപ്പോള്‍ സമീപിച്ചിരിക്കുകയാണ്
തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ കമീഷന് വൈകാതെ തീരുമാനമെടുക്കും. 2019 ഏപ്രില്‍ -ജൂണ്‍ കാലത്തെ സര്‍ചാര്‍ജായി യൂണിറ്റിന് പത്ത് പൈസ വീതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞദിവസം കമ്മീഷന് തീരുമാനിച്ചിരുന്നു. 13 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നത്.
No comments
Post a Comment