രാജ്യരക്ഷയുടെ തന്ത്രപ്രധാനമായ ഏഴിമല നാവിക അക്കാഡമിയിലെ അതീവ സുരക്ഷാ മേഖലയില്‍ അജ്ഞാതര്‍ ഡ്രോണ്‍ പറത്തി
പയ്യന്നൂര്‍:
രാജ്യരക്ഷയുടെ തന്ത്രപ്രധാനമായ ഏഴിമല നാവിക അക്കാഡമിയിലെ അതീവ സുരക്ഷാ മേഖലയില്‍ അജ്ഞാതര്‍ ഡ്രോണ്‍ പറത്തി.സംഭവത്തിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നേവല്‍ പ്രൊവോസ്റ്റ് മാര്‍ഷല്‍ ലെഫ്റ്റനന്റ് കമാൻഡർ പ്രഞ്ചാല്‍ ബോറയുടെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.ഈ മാസം 26ന് രാത്രി പത്തോടെയാണ് പരാതിക്കാസ്പദമായ സംഭവം. നിരോധിത മേഖലയായ നേവല്‍ അക്കാഡമിയുടെ കടല്‍ത്തീരത്തുകൂടിയാണ് അജ്ഞാതന്‍ ഡ്രോണ്‍ പറത്തിയത്.ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ കണ്ടത്. വെടിവെച്ചിടാനുള്ള ഉത്തരവുണ്ടായിരുന്നുവെങ്കിലും ഡ്രോണ്‍ അപ്രത്യക്ഷമായതിനാല്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് നേവല്‍ അധികൃതര്‍ പയ്യന്നൂര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
വീഡിയോ ചിത്രീകരണ ആവശ്യങ്ങള്ക്കായിപോലും ഡ്രോണ്‍ ഉപയോഗിക്കണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന നിയമം നിലനില്‍ക്കേ നിരോധിത മേഖലയില്‍ രാത്രി ഡ്രോണ്‍ പറത്തിയ സംഭവം അത്യന്തം ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമിയാണ് ഏഴിമലയിലുള്ളത്. ഇവിടുത്തെ പരിശീലന മികവ് മൂലം വിദേശ കേഡറ്റുകളുള്പ്പെടെ പരിശീലനത്തിനായി എത്തിക്കൊണ്ടിരിക്കുന്ന രീതിയില്‍ ഈ സ്ഥാപനം വളര്‍ന്നിരിക്കുകയാണ്.
രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രദേശത്തെ അതീവ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഡ്രോണ്‍ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പോലീസ്.അതിനാല്‍തന്നെ കടുത്ത ശിക്ഷ ലഭിക്കാവുന്ന ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
No comments
Post a Comment